കോഴിക്കോട്: സ്വത്ത് എഴുതി വാങ്ങിയ ശേഷം വയോധികയായ അമ്മയെയും സഹോദരിയെയും ഉപേക്ഷിച്ചയാൾക്കെതിരെ നടപടി സ്വീകരിക്കാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. പുതുപ്പാടി സ്വദേശി സജി ജോസഫിനെതിരെയാണ് നടപടിയെടുക്കാൻ ഉത്തരവിട്ടത്.
ഒന്നര ഏക്കർ ഭൂമി എഴുതി വാങ്ങിയ ശേഷമാണ് സജി ജോസഫ് അമ്മയേയും വിവാഹ മോചിതയായ സഹോദരിയേയും ഉപേക്ഷിച്ചത്. ഭൂമി കൈവശപ്പെടുത്തിയ ശേഷം മകൻ വീട്ടിൽ കയറ്റാതായതോടെ താൽക്കാലിക ഷെഡിലാണ് ഇവർ കഴിയുന്നതെന്നാണ് പരാതി.
അമ്മയ്ക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ കോഴിക്കോട് റവന്യൂ ഡിവിഷണൽ ഓഫീസർക്ക് നിർദ്ദേശം നൽകി. സ്വീകരിച്ച നടപടികൾ 3 മാസത്തിനകം ആർഡിഒ കമ്മീഷനിൽ സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു.
Discussion about this post