തിരുവനന്തപുരം:ദിവ്യാംഗയായ മകളെ കൊന്ന് കിണറ്റിൽ തള്ളിയ ശേഷം പോലീസ് സ്‌റ്റേഷനിൽ അറിയിച്ച് അമ്മ. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം. ചിറയിൻകീഴ് ചിലമ്പിൽ പടുവത്ത് വീട്ടിൽ മിനി(48) ആണ് എട്ടുവയസുള്ള മകൾ അനുഷ്‌കയെ കൊലപ്പെടുത്തിയത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കിണറ്റിലെറിയുകയായിരുന്നു
സംഭവത്തിന് ശേഷം ചിറയിൻകീഴ് പോലീസ് സ്റ്റേഷനിലെത്തിയ മിനി തന്നെയാണ് മകളെ കൊലപ്പെടുത്തിയെന്ന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് പോലീസ് സംഘം എത്തി പരിശോധിച്ചപ്പോൾ പെൺകുട്ടിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
ഈ കഴിഞ്ഞ ചൊവ്വാഴ്ച മുതൽ മിനിയെയും മകൾ അനുഷ്‌കയെയും വീട്ടിൽ നിന്ന് കാണാതായിരുന്നു. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. ഇതിനിടെയാണ് മിനി നേരിട്ട് പോലീസ് സ്‌റ്റേഷനിലെത്തി മകളെ കൊന്ന കാര്യം പറയുന്നത്.
Discussion about this post