ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉണ്ടാകുന്നവരുടെ എണ്ണം ദിവസം ചെല്ലും തോറും കൂടി വരികയാണ്. അതില്‍ തന്നെ ഹൃദയാഘാതം ഉണ്ടാകുന്നവരുടെ എണ്ണം വളരെ കൂടുതലാണ് എന്നാണ് കണക്കുകള്‍. ശൈത്യകാലം ആയാല്‍ ഹൃദയത്തിന് വലിയ സമ്മര്‍ദ്ദമാണ്. ശൈത്യകാലത്ത് പ്രധാനമായും കഷ്ടപ്പെടുന്ന അവയവങ്ങളിലൊന്നാണ് ഹൃദയം. ഒരു ദിവസം ശരാശരി രണ്ട് ഹൃദയാഘാത കേസുകളാണ് ആശുപത്രികളില്‍ ചികിത്സക്കായി വരുന്നത് എന്നാണ് മാക്സ് ഹോസ്പിറ്റല്‍സ് കാര്‍ഡിയോളജി ഡോ.ബല്‍ബീര്‍ സിംഗ് പറയുന്നത്.
ചെറുപ്പക്കാരുടെ ഇടയില്‍ ഹൃദയാഘാതം ഉണ്ടാകുന്നവരുടെ എണ്ണം വളരെയധികം വര്‍ദ്ധിക്കുന്നത് ആശങ്കാജനകമാണ്. ആദ്യ കാലങ്ങളില്‍ പ്രായമായവരുടെ ഇടയിലായിരുന്നു ഹൃദയാഘാതം ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി അങ്ങനെയല്ല. ഞാന്‍ ചെറുപ്പമാണ്, ഇപ്പോഴത്തെ രോഗം യുവാക്കളില്‍ ബാധിക്കാന്‍ പോകുന്നില്ല എന്ന ആശയം നാം മറക്കണം. യുവാക്കള്‍ക്ക് രാജ്യത്തിനുവേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. അവര്‍ക്ക് വളരെയധികം ഉത്തരവാദിത്തങ്ങളുണ്ട്, ഡോക്ടര്‍ പറഞ്ഞു.
നമ്മുടെ ജീവിതശൈലിയിലെ മാറ്റം, ഉയര്‍ന്ന മാനസിക സമ്മര്‍ദ്ദം , അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ മുതല്‍ ശാരീരിക വ്യായാമത്തിന്റെ അഭാവം വരെ ഹൃദയാഘാതത്തിന് കാരണമാകാമെന്ന് വിദഗ്ധര്‍ പറയുന്നു.തണുത്ത കാലാവസ്ഥ നമ്മുടെ രക്തക്കുഴലുകള്‍ ചുരുങ്ങാന്‍ കാരണമാകുകയും രക്ത സമ്മര്‍ദ്ദം കൂട്ടുകയും ചെയ്യുന്നു. ഇത് മസ്തിഷ്‌കാഘാതത്തിന്റെയും ഹൃദയാഘാതത്തിന്റെയും അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. രക്തക്കുഴലുകള്‍ ചുരുങ്ങുകയാണെങ്കില്‍ തണുപ്പുള്ള സമയത്ത് ശരീരതാപനില നിലനിര്‍ത്താന്‍ നമ്മുടെ ഹൃദയം കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇത് ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുന്നു. ശരീര താപനില 95 ഡിഗ്രിയില്‍ താഴെയാണെങ്കില്‍ അത് ഹൃദയ പേശികള്‍ക്ക് കേടുപാടുകള്‍ വരുത്തുമെന്ന് ഡോക്ടര്‍ പറഞ്ഞു.
ശൈത്യകാലത്ത് അന്തരീക്ഷ മലിനീകരണം കൂടുന്നതും,ം പുകവലിക്കുന്നതും ,വ്യായാമത്തിന്റെ കുറവ്, അമിത ഭക്ഷണം, അമിതമായ മദ്യപാനം എന്നിവയും ഹൃദയാഘാതത്തിന് ഒരു കാരണമാണ് .കൂടാതെ ശൈത്യകാലത്ത് സമ്മര്‍ദ്ദ ഹോര്‍മോണുകളുടെ അളവ് വര്‍ദ്ധിക്കുന്നതും മസ്തിഷ്‌കാഘാതത്തിനോ ഹൃദയാഘാതത്തിനോ കാരണമാകാം. അതിനാല്‍, ശൈത്യകാലത്ത് എല്ലാവരും ഹൃദയാരോഗ്യത്തിന് പ്രത്യേകം ശ്രദ്ധ നല്‍കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
Discussion about this post