എറണാകുളം: തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവ്വകലാശാലയിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്‌ഐയ്ക്ക് തിരിച്ചടി. എസ്എഫ്‌ഐയുടെ വിജയം ഹൈക്കോടതി റദ്ദാക്കി. എംഎസ്എഫ് സ്ഥാനാർത്ഥികളുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്.
അടുത്തിടെ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്‌ഐ എതിരില്ലാതെ ജയിച്ചിരുന്നു. എന്നാൽ ഇതിനെതിരെ എംഎസ്എഫ് സ്ഥാനാർത്ഥികളായ ഫൈസൽ, അൻസീറ അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ കോടതി വീണ്ടും തിരഞ്ഞെടുപ്പ് നടത്താനും ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കുള്ളിൽ തിരഞ്ഞെടുപ്പ് നടത്താൻ ആണ് നിർദ്ദേശം. ഒരാഴ്ചയ്ക്കുള്ളിൽ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കാനും ഉത്തരവിട്ടിട്ടുണ്ട്.
Discussion about this post