തിരുവനന്തപുരം: വിവിധ കമ്പനികൾ ഒപ്പ് വച്ച കരാർ പ്രകാരമുള്ള വൈദ്യുതി ലഭിക്കാത്തതിനാൽ വേനൽ കാലത്തേക്കുള്ള വൈദ്യുതി വിതരണം മുടങ്ങുമോ എന്ന ആശങ്കയിൽ കെ എസ് ഇ ബി. ഇതോടുകൂടി ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ കനിവ് തേടുകയില്ലാതെ മറ്റ് വഴികൾ ഒന്നും ഇല്ലാതായിരിക്കുകയാണ് കെ എസ് ഇ ബി ക്കും കേരളാ സർക്കാരിനും
കുടിശ്ശിക തുക നൽകാത്തത് അടക്കമുള്ള വിവിധ പ്രശ്നങ്ങൾ കാരണമാണ് നല്കാമെന്നേറ്റ കോട്ടയിൽ നിന്നും കമ്പനികൾ പിന്മാറുന്ന അവസ്ഥ വന്നിരിക്കുന്നത്. 90 കോടി രൂപയുടെ കുടിശിക കൊടുത്ത് തീർത്താൽ വൈദ്യുതി വിതരണം പൂർവസ്ഥിതിയിൽ തുടരാം എന്ന് കരാറിൽ ഏർപ്പെട്ടിരിക്കുന്ന ജിൻഡാർ തെർമൽ പവർ ലിമിറ്റഡ് അറിയിച്ചിട്ടുണ്ട്. അതെ സമയം കരാർ പ്രകാരമുള്ള 215 മെഗാവാട്ട് വൈദ്യുതി നൽകാനാവില്ലെന്നാണ് മറ്റൊരു കമ്പനിയായ ജാബുവ പവർ ലിമിറ്റഡിന്റെ നിലപാട്. 4.11രൂപയ്ക്ക് 115മെഗാവാട്ടും 4.29രൂപയ്ക്ക് 100മെഗാവാട്ടുമാണ് ജാബുവ നൽകേണ്ടത്
കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ അനുമതി തേടി കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മിഷനെ സമീപിച്ചിട്ടുണ്ട്. ദീർഘകാല കരാറുകൾ റദ്ദാക്കിയ സാഹചര്യത്തിൽ കഴിഞ്ഞ മാസങ്ങളിൽ ഹ്രസ്വ കാല കരാറിന് വേണ്ടി അഞ്ചുവർഷത്തെ ഹ്രസ്വകാല ടെൻഡറിൽ പങ്കെടുത്ത കമ്പനികൾ 403 മെഗാവാട്ട് വൈദ്യുതി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇത് ഉയർന്ന തുകയ്ക്കുള്ളതാണ്
വരാൻ പോകുന്ന വേനലിൽ 1000 മുതൽ 1500മെഗാവാട്ട് വരെ വൈദ്യുതിയുടെ കമ്മി നേരിടാൻ സാദ്ധ്യതയുള്ളതിനാൽ വേറെ ഇത്തരത്തിലുള്ള കരാറുകളിലൂടെ ഏറ്റവും കുറഞ്ഞത്ത് 1000 മെഗാവാട്ട് വൈദ്യുതി എങ്കിലും ഉറപ്പിക്കാമെന്നാണ് കെ എസ് ഇ ബി കണക്ക് കൂട്ടുന്നത്.
എന്നാൽ ഇങ്ങനെ ചെയ്യുന്നതിലൂടെ ജനങ്ങൾ അധിക സാമ്പത്തിക ഭാരം ചുമക്കേണ്ടിവരും.നിലവിൽ യൂണിറ്റിന് 19 പൈസ സെസ് ഈടാക്കുന്നുണ്ട്. ഇത് വർദ്ധിപ്പിക്കാനുള്ള അനുമതിയും കെ.എസ്.ഇ.ബി. തേടുന്നുണ്ട്. അങ്ങനെയാണെങ്കിൽ വരാൻ പോകുന്ന വേനൽ ചൂടേറിയതായിരിക്കും എന്ന തന്നെ ഉറപ്പിക്കാം
Discussion about this post