വേഷപ്പകർച്ചയിൽ അത്ഭുതമായി മാറിയിക്കൊണ്ട് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഭ്രമയുഗത്തിൽ മമ്മൂട്ടി. ഒരു മുഴുനീള തീയേറ്റർ ചിത്രമെന്നാണ് സിനിമ കണ്ടവരുടെ ഒട്ടാകെയുള്ള അഭിപ്രായമെങ്കിലും ചിത്രം ഒിടിടി റിലീസിന് വേണ്ടി കാത്തിരിക്കുന്നവരും ഉണ്ട്. ഭ്രമയുഗം ഒടിടിയിലെത്തുന്നവർക്കുള്ള ‘ഹാപ്പി’ അപ്‌ഡേറ്റ് ആണ് ഇപ്പോൾ വന്നിരിക്കുന്നത്.
കറുപ്പിലും വെളുപ്പിലും മാത്രമായിട്ടാണ് ഭ്രമയുഗം ഒരുക്കിയിരിക്കുന്നത്. പ്രമേയം ആവശ്യപ്പെടുന്ന നിറങ്ങളും അതാണ്. ലോക നിലവാരത്തിലുള്ള ഒരു മലയാള സിനിമയായി മാറിയിരിക്കുന്നു ഭ്രമയുഗം എന്ന അഭിപ്രായങ്ങളാണ് പുറത്തു വരുന്നത്. ബോക്‌സ് ഓഫീസിൽ മികച്ച നേട്ടം കൈവരിച്ച ഭ്രമയുഗം സോണി ലൈവിലായിരിക്കും എത്തുക എന്നാണ് റിപ്പോർട്ട്. റിലീസായി നാല് ആഴ്ചകൾക്ക് ശേഷമായിരിക്കും സിനിമ ഒടിടിയിൽ പ്രദർശനത്തിന് എത്തുക എന്നും റിപ്പോർട്ടുണ്ട്.
ആഗോളതലത്തിൽ ഭ്രമയുഗം ഏഴ് കോടി രൂപയിൽ അധികം നേടിയിട്ടുണ്ട് എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. മമ്മൂട്ടി വേഷമിട്ട ഭ്രമയുഗം സിനിമയുടെ സംവിധാനം രാഹുൽ സദാശിവൻ ആണ് നിർവഹിച്ചിരിക്കുന്നത്. മറ്റ് പ്രധാന കഥാപാത്രങ്ങളായി അർജുൻ അശോകനും സിദ്ധാർഥും ഉണ്ട്.
Discussion about this post