എറണാകുളം: ട്രിപ്പ് പോവാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ഒരു മിനി ട്രിപ്പ് പ്ലാൻ ചെയ്യുന്നവരെല്ലാം ആദ്യം തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളായിരിക്കും ഊട്ടി, കൊടൈക്കനാൽ, മൂന്നാർ എല്ലാം. എപ്പോഴും ഊട്ടി കൊടൈക്കാനാൽ ട്രിപ്പുകൾ ആദ്യ ചോയ്‌സ് ആയി എല്ലാവരും എടുക്കാറുണ്ടെങ്കിലും ഒരിടയായി കൊടൈക്കനാൽ എന്ന പേര് അധികം കേൾക്കാറുണ്ടായിരുന്നില്ല.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മഞ്ഞുമ്മൽ ബോയ്സിന്റെ വാർത്തകൾ സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞതോടെ കൊടൈക്കനാൽ വീണ്ടും ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. സൂയ്സൈഡ് പോയിന്റ്, ‘ഡെവിൾസ് കിച്ചൻ’ തുടങ്ങി നിഗൂഡതകളും ദുരൂഹതകളും ഒളിപ്പിച്ച ചില ഇടങ്ങളുമെല്ലാം ഉള്ള കൊടൈക്കനാലിന്റെ പശ്ചാത്തലത്തലാണ് മഞ്ഞുമ്മൽ ബോയ്സിന്റെ കഥ മുന്നോട്ട് പോകുന്നത്.
ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം വ്യാഴാഴ്ച്ച തിയറ്ററുകളിലെത്തും. കൊടൈക്കനാൽ സന്ദർശിക്കാനെത്തിയ ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് മഞ്ഞുമ്മൽ ബോയ്സ്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോവുന്ന സുഹൃത്തുക്കൾ അവിടെ ആഭിമുഖികരിക്കുന്ന അപ്രതീക്ഷിത സാഹചര്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
യാത്രയെയും യഥാർത്ഥ സംഭവത്തെയും ആസ്പദമാക്കിയുള്ളതാണ് ചിത്രം. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിങ്ങനെ നീണ്ട താരനിര ചിത്രത്തിലുണ്ട്. സുഷിൻ ശ്യാം സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്ന ചിത്രത്തിൽ നടൻ സലിം കുമാറിന്റെ മകൻ ചന്തു സുപ്രധാനമായോരു വേഷം അവതരിപ്പിക്കുന്നുണ്ട്.
ഛായാഗ്രഹണം: ഷൈജു ഖാലിദ്, ചിത്രസംയോജനം: വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ: ഷിജിൻ ഹട്ടൻ, അഭിഷേക് നായർ, സൗണ്ട് മിക്സ്: ഫസൽ എ ബക്കർ, ഷിജിൻ ഹട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിനു ബാലൻ, കാസ്റ്റിംഗ് ഡയറെക്ടർ: ഗണപതി, വസ്ത്രാലങ്കാരം: മഹ്സർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: വിക്രം ദഹിയ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, വിതരണം: ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആർ&മാർക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ
Discussion about this post