പാലക്കാട്: ഗ്രൈൻഡറിൽ ചുരിദാറിന്റെ ഷാൾ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയായ രജിത (40) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം.
ഗ്രൈൻഡറിൽ തേങ്ങ ചിരകുകയായിരുന്നു രജിത. ഇതിനിടെയാണ് അപകടം ഉണ്ടായത്. ഭർത്താവ് വിജയരാഘവന് ഹോട്ടലാണ്. ഇവിടെവച്ച് ഭക്ഷണത്തിനായുള്ള തേങ്ങ ചിരകുകയായിരുന്നു. ഇതിനിടെ ഗ്രൈൻഡറിന്റെ ചിരവയിൽ രജിത ധരിച്ചിരുന്ന ഷാൾ കുടുങ്ങി.
സംഭവ സമയം അടുക്കളയിൽ ആരും ഉണ്ടായിരുന്നില്ല. ഭർത്താവ് പുറത്ത് പാത്രങ്ങൾ കഴുകുകയായിരുന്നു. അകത്തെത്തിയപ്പോഴാണ് കഴുത്തിൽ ഷാൾ കുടുങ്ങിയ നിലയിൽ രജിതയെ കണ്ടത്. ഉടനെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച രജിതയ്ക്ക് ഇന്നലെ രാത്രിയോടെയാണ് ജീവൻ നഷ്ടമായത്.
Discussion about this post