സൂര്യ ഞെട്ടിക്കുന്ന ലുക്കിലെത്തുന്ന കങ്കുവയ്ക്കായി കാത്തിരുന്ന് സിനിമാ ലോകം. സുരുത്തെ ശിവയുടെ സംവിധാനത്തിൽ സൂര്യ നായകനായി എത്തുന്ന ചിത്രം വൻ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകുന്നത്.
കങ്കുവയുടെ ദൃശ്യങ്ങൾ കണ്ടുവെന്നും വിസ്മയിപ്പിക്കുന്നതെന്നുമുള്ള ട്രേഡ് അനലിസ്റ്റ് രമേഷ് രമേഷ് ബാലയുടെ ട്വീറ്റ് ആണ് ഇപ്പോൾ ചർച്ചയാകുന്നത്. കങ്കുവയുടെ നിർമ്മാതാക്കളായ സ്റ്റുഡിയോ ഗ്രീനിന്റെ മുംബൈ ഓഫീസിൽ നിന്നും സിനിമയുടെ കുറച്ച് ഗ്ലിംപ്‌സ് കണ്ടുവെന്നാണ് രമേഷ് ബാല ട്വീറ്റ് ചെയ്തിരിക്കുന്നത്.
‘എന്തൊരു മാറ്റമാണ് സൂര്യ. ഉഗ്രൻ. പാൻ ഇന്ത്യൻ ബ്ലോക്ബസ്റ്റർ ലോഡിംഗ്. രാജ്യത്തെ മികച്ച സംവിധായകനായി തന്നെ സിരുത്തെ ശിവ കൊണ്ടാടപ്പെടും. കലാസംവിധായകനായ മിലനു പുറമേ കങ്കുവ സിനിമയുടെ ഛായാഗ്രാഹകൻ വെട്രിയും മികവ് കാട്ടുന്നു. വൻ പ്രമോഷനായിരിക്കും സൂര്യ നായകനായ ചിത്രത്തിന് ഉണ്ടാകുക. റിലീസ് 2024 പകുതിയോടെ ആയിരിക്കും’- രമേഷ് ബാല ട്വീറ്റ് ചെയ്തു.
മുന്നൂറ് കോടി ബജറ്റിൽ എത്തുന്ന കങ്കുവ ഒരു ത്രിഡി ചിത്രമായിരിക്കും. ദിഷ പഠാണിയാണ് ചിത്രത്തിലെ നായിക. നടരാജൻ സുബ്രമണ്യം ജഗപതി ബാബു, റെഡ്‌ലിൻ കിംഗ്‌സ്‌ലെ, കൊവൈ സരള, ആനന്ദരാജ, രവി രാഘവേന്ദ്ര, കെ എസ് രവികുമാർ എന്നിവരും കങ്കുവയിൽ പ്രധാന കഥാപാത്രങ്ങശെശ അവതരിപ്പിക്കും.
Discussion about this post