വയനാട്: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ ഗുരുതര വെളിപ്പെടുത്തലുകളുമായി മുൻ പിടിഎ പ്രസിഡന്റ് കുഞ്ഞാമു. ഹോസ്റ്റലിൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ മുറികളിൽ ചെഗുവരെയുടെ ചിത്രങ്ങൾ നിർബന്ധിച്ച് സ്ഥാപിക്കും. അവരെ കൊണ്ട് പാർട്ടി അനുകൂല മുദ്രാവാക്യങ്ങൾ വിളിപ്പിക്കുകയും പതിവാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹോസ്റ്റലിലും കോളേജിലും എസ്എഫ്‌ഐയുടെ അക്രമങ്ങൾ പതിവാണ്. ഇത് തടയാൻ ഹോസ്റ്റലിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, ഇത് എസ്എഫ്‌ഐക്കാർ എടുത്തു കളഞ്ഞു. ഹോസ്റ്റലിൽ ഇടിമുറി ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തും. സിദ്ധാർത്ഥിനെ മറദ്ദിക്കുന്നതിനായുള്ള ാസൂത്രണങ്ങൾ നടന്നുവെന്നതിന്റെ വ്യക്തമായ തെളിവുകൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വീട്ടിലേക്ക് പോയ സിദ്ധാർത്ഥിനെ പ്രതികൾ ചേർന്ന് ഹോസ്റ്റലിലേക്ക് വിളിച്ച് വരുത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും പോലീസ് പറയുന്നു. മർദ്ദനത്തിന് മുൻപും പ്രതികൾ ഗൂഢാലോചന നടത്തിയിരുന്നുവെന്നാണ് കണ്ടെത്തൽ.
Discussion about this post