ഇടുക്കി; മുൻ ദേവികുളം എംഎൽഎയും മുതിർന്ന സിപിഎം നേതാവുമായ എസ് രാജേന്ദ്രൻ ബിജെപിയിലേക്കെന്ന് സൂചന. ബിജെപി മുതിർന്ന നേതാവ് പികെ കൃഷ്ണദാസ് അടക്കമുള്ള നേതാക്കൾ രാജേന്ദ്രനുമായി ചർച്ച നടത്തി. തമിഴ്നാട്ടിൽനിന്നുള്ള ബി.ജെ.പിയുടെ ഒരു ദേശീയനേതാവു കൂടി രാജേന്ദ്രനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഈ വാർത്തകളൊന്നും ബി.ജെ.പി. വൃത്തങ്ങൾ നിഷേധിച്ചിട്ടില്ല.ഒരുമാസം മുൻപ് കെ സുരേന്ദ്രൻ നയിക്കുന്ന യാത്ര ഇടുക്കിയിലെത്തിയപ്പോൾ രാജേന്ദ്രനുമായി ചർച്ച നടത്തിയിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എ.രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്ന് എസ്.രാജേന്ദ്രനെ സിപിഎമ്മിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. 2023 ജനുവരിയിൽ സസ്‌പെൻഷൻ കാലാവധി കഴിഞ്ഞെങ്കിലും അംഗത്വം പുതുക്കാൻ രാജേന്ദ്രൻ തയാറായിരുന്നില്ല.
Discussion about this post