വയനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ ബിജെപിയിൽ ചേർന്ന് വയനാട്ടിലെ കോൺഗ്രസ് നേതാവ്. ഡിസിസി ജനറൽ സെക്രട്ടറി പി എം സുധാകരൻ ആണ് ബിജെപി അംഗത്വം സ്വീകരിച്ചത്. മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രന് വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളാണ് തന്നെ ബിജെപിയിലേക്ക് ആകർഷിച്ചത്. ഡിസിസി സെക്രട്ടറിയായ തനിക്ക് പോലും രാഹുൽ ഗാന്ധി അപ്രാപ്യനായ ജന പ്രതിനിധിയാണ്. ഈ സാഹചര്യത്തിൽ സാധാരണക്കാരുടെ കാര്യം പറയേണ്ടതില്ലാലോ?. അഞ്ച് വർഷക്കാലും വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു. ഇനിയും രാഹുലിന് അവസരം നൽകിയാൽ വയനാട് നശിച്ചു പോകും.
ഈ കാലഘത്തിൽ അനുയോജ്യമായ പാർട്ടിയാണ് ബിജെപി. മണ്ഡലത്തിൽ സുരേന്ദ്രന് വേണ്ടി രംഗത്ത് ഇറങ്ങും. അദ്ദേഹം വിജയിക്കണം. പ്രധാനമന്ത്രിയുടെ വികസനം വയനാട്ടിലുമെത്താൻ സുരേന്ദ്രന്റെ വിജയം അനിവാര്യമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
സുധാകരന് പുറമേ റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശശികുമാർ, സിവിൽ എഞ്ചിനീയർ പ്രജീഷ് എന്നിവരും ബിജെപി അംഗത്വം സ്വീകരിച്ചു. വയനാട് ജില്ലാ പ്രഭാരി ടി പി ജയചന്ദ്രൻ, ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, സംസ്ഥാന സമിതി അംഗം സജി ശങ്കർ എന്നിവർ ചേർന്നാണ് അംഗങ്ങളെ സ്വാഗതം ചെയ്തത്.
Discussion about this post