ആറ്റിങ്ങൽ: ലോക്‌സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണെൽ എട്ടുറൗണ്ട് പിന്നിടുമ്പോൾ ആറ്റിങ്ങൽ മണ്ഡസത്തിൽ ലീഡ് നില മാറിമറയുന്നു. വിജയം ആർക്കൊപ്പമെന്ന് നിശ്ചയിക്കാനാവാത്ത സാഹചര്യമാണ് നിലവിൽ മണ്ഡലത്തിൽ മൂന്ന് മുന്നണികളുടെ സ്ഥാനാർത്ഥികളും ഒപ്പത്തിനൊപ്പം ഇഞ്ചോടിഞ്ച് മത്സരിക്കുകയാണ്.
വോട്ടിംഗ് ആരംഭത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എംപിയുമായ അടൂർ പ്രകാശ് മുന്നിട്ടിനിന്നിരുന്ന മണ്ഡലത്തിൽ മിനിറ്റുകൾക്കകംം എൽഡിഎഫിന്റെ ജോയ് ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു. എൻഡി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി മുരളീധരനും മണ്ഡലത്തിൽ ശക്തമായ മത്സരമാണ് കാഴ്ച വയ്ക്കുന്നത്.
നിലവിൽ എൽഡിഎഫിന്റെ വി ജോയ് 1332 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണൽ അവസാനലാപ്പ് പിന്നിടുമ്പോൾ ഇതുവരെ ആർക്കും 2000 വോട്ടിനപ്പുറമുള്ള ഒരു ലീഡിലേക്ക് കടക്കാനായിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. അക്ഷരാർത്ഥത്തിൽ ത്രികോണ മത്സരമാണ് മണ്ഡലത്തിൽ നടക്കുന്നത്.
ആലപ്പുഴയിൽ കെ.സി വേണുഗോപാലും, എം.എം ആരിഫും, ശോഭ സുരേന്ദ്രനും തമ്മിലും ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നത്.
Discussion about this post