കണ്ണൂർ; സിപിഎമ്മിന് നാണക്കേടായി ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രകടനം. മുഖ്യമന്ത്രി പിണറായി വിജയന്റെ ബൂത്തിലടക്കം വോട്ട് ചോർച്ച. കഴിഞ്ഞ തവണ ബിജെപിയ്ക്ക് ലഭിച്ച വോട്ടിനേക്കാൾ ഇത്തവണത്തെ വോട്ട് വിവഹിതം ബൂത്തിൽ കൂടി. 2019ൽ ബി.ജെ.പിക്ക് 53 വോട്ട് ആണ് ലഭിച്ചത്. ഇത്തവണ വോട്ട് 115 ഉയരുകയായിരുന്നു. അതോസമയം, ബൂത്തിൽ എൽ.ഡി.എഫ് ലീഡ് കുറയുകയും ചെയ്തു. 2019ൽ എൽ.ഡി.എഫിന് 517 വോട്ട് ലഭിച്ചത് ഇത്തവണ 407 വോട്ടുകളായി കുറയുകയായിരുന്നു.
2009ൽ 3.89 ലക്ഷം, 2014-ൽ 4.27 ലക്ഷം 2019-ൽ 4.35 ലക്ഷം എന്നിങ്ങനെയാണ് കണ്ണൂർ ലോക്സഭ മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ പെട്ടിയിൽ വീണ വോട്ടുകൾ. വോട്ട് വിഹിതം യഥാക്രമം 45.1%, 45.2%, 40.05%. 2014-ൽ ഇടത് സ്ഥാനാർഥിയായ പി.കെ. ശ്രീമതിയാണ് വിജയിച്ചതെങ്കിലും വോട്ട് ശതമാനത്തിൽ പോയിന്റ് ഒരു ശതമാനം മാത്രമാണ് വർധനവുണ്ടാക്കാനായത്. എന്നാൽ 2009-ലുണ്ടായിരുന്ന 50.1% എന്ന വോട്ട് വിഹിതം 2019-ലെത്തിയപ്പോൾ യു.ഡി.എഫ് 50.4 ശതമാനത്തിലെത്തിച്ചു. അപ്പോഴും നഷ്ടമുണ്ടായത് എൽ.ഡി.എഫിന്. ബി.ജെ.പിക്ക് ലഭിച്ചതാകട്ടെ യഥാക്രമം 3.01%, 5.5%, 6.5% എന്നിങ്ങനെ
Discussion about this post