ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് തനിക്ക് ക്ഷണമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് ക്ഷമം ലഭിച്ച വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് തനിക്ക് ക്ഷണക്കത്ത് ലഭിച്ചിട്ടില്ലെന്ന് യെച്ചൂരി വ്യക്തമാക്കിയത്.
രാജ്യത്തെ മുഴുവൻ മുഖ്യമന്ത്രിമാർക്കും, ഗവർണർമാർക്കും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചു. ഡൽഹി കേരള ഹൗസിലാണ് മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണക്കത്ത് ലഭിച്ചത്. എന്നാൽ, മുഖ്യമന്ത്രി പങ്കെടുക്കുമോ എന്നതിൽ വ്യക്തതയില്ല.
അതേസമയം വൈകീട്ട് 7.15 നാണ് സത്യപ്രതിജ്ഞ. കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രമന്ത്രിമാരാകും. .രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിർമലാ സീതരാമാൻ, പീയുഷ് ഗോയൽ തുടങ്ങിയവരാണ് പട്ടികയിലുള്ളത്. ബിജെപിയിൽ നിന്ന് 35 പേരാണ് ആദ്യ പട്ടികയിലുള്ളത്.എച്ച് ഡി കുമാരസ്വാമി അടക്കം സഖ്യകക്ഷികളിൽ നിന്ന് 12 പേർ മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ടിഡിപിക്ക് 2 ക്യാബിനറ്റ് പദവികൾ നൽകിയിട്ടുണ്ട്.
Discussion about this post