ഓഫീസ് ജോലികൾ വ്യാപകമാകുന്ന കാലമാണിത്. പണ്ട് സർക്കാർ മേഖലകളിലും ചുരുക്കം ചില പ്രൈവറ്റ് മേഖലകളിലുമായിരുന്നു ഓഫീസ് ജോലികൾ. ഇന്ന് ഓഫീസ് ജോലിയില്ലാത്ത മേഖലയാണ്. രാവിലെ മുതൽ വൈകുന്നേരം വരെ നീളുന്ന ഓഫീസ് ജോലിയാണോ നിങ്ങളുടേത് എന്നാൽ നിങ്ങൾ ചില ഭക്ഷണശീലങ്ങൾ പാലിക്കേണ്ടതുണ്ട്.
ജോലിക്കിടയിലുണ്ടാവുന്ന ക്ഷീണത്തിനും തളർച്ചയ്ക്കും കാരണം നിങ്ങളുടെ ഭക്ഷണശീലങ്ങൾ തന്നെയാണ്. കൃത്യമായ ആഹാരക്രമം പിന്തുടരാത്തതും, റെഡി റ്റു ഈറ്റ് ഭക്ഷണഹ്ങളെ കൂടുതൽ ആശ്രയിക്കുന്നതും വിപരീതഫലം കൊണ്ടുവരാം.തുടർച്ചയായ വയറിനു പ്രശ്‌നം, കുറഞ്ഞ ഊർജനില, ക്ഷീണം, ശ്രദ്ധക്കുറവ് ഇങ്ങനെ നീളും പ്രശ്‌നങ്ങൾ
ലഘുഭക്ഷണം: സ്ഥിരമായ ഊർജ്ജ വിതരണം നിലനിർത്തുന്നതിനും ഊർജ്ജത്തിലെ പോരായ്മകൾ തടയുന്നതിനും ലഘു ഭക്ഷണങ്ങൾ ഇടയ്ക്കിടെ കഴിക്കാൻ ശ്രമിക്കുക. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ലീൻ പ്രോട്ടീനുകൾ, മറ്റ് പോഷക സാന്ദ്രമായ ഭക്ഷണങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകുക.
ഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും ഉപയോഗം കുറയ്ക്കുക, കാരണം അമിതമായ പഞ്ചസാര ഊർജ്ജ വ്യതിയാനങ്ങൾക്ക് കാരണമാകും .
മോര്: മോര് കുടിക്കുന്നത് ജോലി- ജീവിത സന്തുലിതാവസ്ഥ നിലനിർത്താനും ഉന്മേഷം അനുഭവിക്കാനും സഹായിക്കുന്നു. മോരിൽ ആന്റി ഫംഗൽ ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ ഗുണങ്ങളുണ്ട്. ഇത് ഗുരുതപരമായ രോഗങ്ങളെ തടയുന്നതിന് സഹായിക്കും. രാവിലെ 10 നും 11 നും ഇടയിൽ മോര് കുടിക്കുന്നത് നല്ലതാണത്രേ.
പുതിന ചായ: രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും രക്ത ചംക്രമണം മെച്ചപ്പെടുത്താനും ഹോർമോണുകളുടെ അളവ് നിയന്ത്രിക്കാനും സമ്മർദ്ദം കുറയ്ക്കാനും പുതിന ചായ സഹായിക്കും. ഓഫീസിൽ ഉച്ചഭക്ഷണത്തിന് ശേഷം വെള്ളത്തിനൊപ്പം പുതിന ചായ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.
വാഴപ്പഴം: വാഴപ്പഴത്തിന്റെ നാരുകൾ നല്ലതാണ്. ഒരു വാഴപ്പഴം രാവിലെയോ ഉച്ചയ്ക്ക് ശേഷമോ ലഘുഭക്ഷണമായി കഴിക്കുന്നത് മനസ്സിനെ ശാന്തമാക്കാൻ സഹായിക്കും ശാരീരികവും മാനസികവുമായ ഊർജ്ജം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത പഞ്ചസാര വാഴപ്പഴത്തിൽ കാണപ്പെടുന്നു.
പിസ്ത: വിറ്റാമിൻ സി, വിറ്റാമിൻ എ, ഇരുമ്പ്, കാൽസ്യം, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ പിസ്ത രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫലപ്രദമായി നിയന്ത്രിക്കുന്നു.
Discussion about this post