കൊച്ചി: തിയേറ്ററുകളിൽ വിജയമാകുന്ന സിനിമകൾ ഒടിടിയിൽ എത്തുമ്പോൾ വിമർശനം കേൾക്കേണ്ടി വരുന്നതും ബിഗ് സ്‌ക്രീനുകളിൽ പരാജയമാകുന്ന സിനിമകൾ ഒടിടിയിൽ നല്ല അഭിപ്രായം വാങ്ങുന്നതും ഇന്ന് പതിവ് കാഴ്ചയാണ്. എന്നാൽ ദിലീപ് ചിത്രങ്ങളേ വേണ്ട എന്നാണ് ഒടിടി പ്ലാറ്റ്‌ഫോമുകളുടെ നിലപാട്. കഴിഞ്ഞവർഷം തിയറ്ററുകളിൽ എത്തിയ ‘വോയ്‌സ് ഓഫ് സത്യനാഥൻ’ആണ് അവസാനമായി ഒടിടിയിലെത്തിയ ദിലീപ് ചിത്രം. അതുകഴിഞ്ഞ് 3 സിനിമകൾ തിയറ്റുകളിൽ എത്തിയെങ്കിലും വന്നതും പോയതും ആരും അറിഞ്ഞില്ല.ബാന്ദ്ര, തങ്കമണി, പവി കെയർടേക്കർ പരാജയത്തിന്റെ ട്രാക്കിൽ തുടരുകയാണ് ദിലീപ്. ഇനിയും ഈ മൂന്നു സിനിമകളും ഒടിടി പ്ലാറ്റ്‌ഫോമുകളിൽ എത്തിയിട്ടില്ല.
പഴയ പോലെ ഹിറ്റ് ചിത്രങ്ങൾ പോലും എടുക്കാൻ മടിക്കുകയാണ് ഒടിടിക്കാർ. ഒപ്പം പ്രമുഖ താരങ്ങളുടെ അടക്കം ചിത്രങ്ങളുടെ ഒടിടി അവകാശം നേരത്തെ വിറ്റുപോകുന്നില്ല. വൻ ഹിറ്റായ മഞ്ഞുമ്മൽ ബോയ്‌സ് തന്നെ വളരെ വിലപേശലുകൾക്ക് ശേഷമാണ് ഒടിടി അവകാശം വിറ്റത് എന്നാണ് വിവരം.
അതേസമയം ദിലീപിനെ തകർക്കാനുള്ള ശ്രമമാണ് അദ്ദേഹത്തിനെതിരെയുള്ള കേസെന്ന് സംവിധായകനും ബിഗ് ബോസ് മുൻ താരവുമായ അഖിൽ മാരാർ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Discussion about this post