ആലപ്പുഴ: എസ്എൻഡിപിയുടെ മൂല്യം ഇടതുപക്ഷം തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി വോട്ട് കൊടുത്തില്ലെന്ന് പറയുന്നതിൽ സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു.
നക്‌സൽ മുതൽ ലീഗ് വരെ എസ്എൻഡിപിയിൽ ഉണ്ട്. എന്ത് കൊണ്ട് വോട്ട് പോയെന്ന് സിപിഐഎം പരിശോധിക്കണം. എന്ത് കൊണ്ട് പെൻഷൻ കൊടുത്തില്ല. മാവേലി സ്റ്റോറിൽ പാറ്റക്ക് കഴിക്കാൻ പോലും ഒന്നുമില്ല. സാധാരണക്കാരനെ മറന്നതാണ് തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം ഒരു സമുദായ സംഘടനയാണ്. രാഷ്ട്രീയ സംഘടനയല്ല. ആ സമുദായത്തിന്റെ പൊതുവായ കാര്യം വരുമ്പോൾ ഒന്നിച്ചുനിർത്തുകയെന്നതല്ലാതെ അതിനകത്തുള്ള അംഗങ്ങൾക്ക് അവരവരുടെ രാഷ്ട്രീയ അഭിപ്രായമനുസരിച്ച് പോകാം. നക്‌സലുകൾ തൊട്ട് ലീഗുകാരൻവരെ എസ്.എൻ.ഡി.പി യോഗത്തിനകത്തുണ്ട്. ഇതിനകത്ത് ചുവപ്പുകാരും കാവിക്കാരും എല്ലാവരുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇടതുപക്ഷം സാധാരണക്കാരെ മറന്നുപോയെന്നും മുമ്പെങ്ങുമില്ലാത്തവിധത്തിലുള്ള ന്യൂനപക്ഷ പ്രീണനം തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയായെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുസ്‌ലിം പ്രീണനമാണ് മറ്റൊരു കാരണം. മസിൽ പവറും മണി പവറും മുസ് ലിം സമുദായത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. അതാണ് ക്രിസ്ത്യാനികൾ ബിജെപിക്ക് വോട്ട് ചെയ്തത്. ബിജെപിയോടും ആർഎസ്എസിനോടും ഒരു പ്രത്യേക അടുപ്പം ഇല്ല. ഇടതുപക്ഷ മനോഭാവമാണ് എന്നുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
Discussion about this post