എറണാകുളം: ജിഷ്ണു ഹരീന്ദ്ര സംവിധാനം ചെയ്യുന്ന’പറന്നു പറന്നു പറന്നു ചെല്ലാൻ’ എന്ന പുതിയ ചിത്രത്തിലെ മനോഹര ഗാനം ചാരുശീലേ പുറത്തിറങ്ങും. നവാഗതനായ രാമ്‌നാഥാൻ സംഗീത സംവിധാനം നിർവ്വഹിച്ച ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയുടെ മകൻ ദിനനാഥ് പുത്തൻച്ചേരിയാണ്. ഉടൻ തന്നെ ഗാനം പ്രേഷകരിലേക്ക് എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
മനോഹര ഗാനത്തിന്റെ തമിഴ്പതിപ്പും ഉടൻ പുറത്തിറങ്ങും. പ്രശാന്ത് പെരുമാൾ ആണ് തമിഴ് പതിപ്പിനായി വരികൾ എഴുതിയിരിക്കുന്നത്. രാമ്‌നാഥ് ആണ് സംഗീത സംവിധാനം. പ്രശസ്ത ഗായകൻ ഹരിഹരനും പുതു തലമുറയിലെ പ്രമുഖ ഗായിക രേഷ്മ രാഘവേന്ദ്രയും ചേർന്നാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഇന്ത്യയിലാകമാനമുള്ള 20-ൽ പരം സംഗീതജ്ഞർ ഈ ഗാനത്തിന് തത്സമയം വാദ്യമേളങ്ങൾ നൽകി.
ചാരുശീലേ എന്ന പാട്ടിലൂടെ വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഹരിഹരൻ മലയാള സിനിമയിൽ എത്തുന്നത്. രേഷ്മ രാഘവേന്ദ്രയും അദ്ദേഹത്തിന്റെ കൂടെ ചേർന്ന് ഗാനം മനോഹരമാക്കുന്നു. ഈ പാട്ട് സംഗീതപ്രേമികൾക്ക് ഒരു വിരുന്നായിരിക്കും. ‘ചാരുശീല’ എന്ന പാട്ട് എല്ലാവർക്കും ഹൃദയത്തിൽ ആവേശം നിറച്ചുകൊണ്ട് മാഞ്ഞില്ലാ ഓർമ്മകളാക്കുമെന്ന് തീർച്ച.
Discussion about this post