മുവാറ്റുപുഴ : കോളേജിൽ നിസ്‌കരിക്കാൻ പ്രത്യേക സ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി എംഎസ്എഫ്-എസ്എഫ്‌ഐ വിദ്യാർത്ഥികൾ. മൂവാറ്റുപുഴ നിർമല കോളേജിലാണ് സംഭവം. ക്ലാസ് മുറിയിൽ മുസ്ലീം വിദ്യാർത്ഥികളെ നിസ്‌കരിക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് കോളേജ് പ്രിൻസിപ്പാളിനെ വിദ്യാർത്ഥികൾ ചേർന്ന് മണിക്കൂറുകളോളം ഓഫീസിൽ തടഞ്ഞുവെച്ചു.
കഴിഞ്ഞ ദിവസം നാല് വിദ്യാർത്ഥിനികൾ ക്ലാസ് മുറിയിൽ നിസ്‌കരിച്ചിരുന്നു. എന്നാൽ ഇത് ശരിയല്ലെന്ന് അദ്ധ്യാപകർ വ്യക്തമാക്കി. ഇതോടെയാണ് വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. കോളേജിൽ പഠിക്കുന്ന മുസ്ലീം വിദ്യാർത്ഥികൾക്ക് നിസ്‌കരിക്കാൻ പ്രത്യേക സ്ഥലം വേണമെന്നാണ് ഇവരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ചെത്തിയ വിദ്യാർത്ഥികൾ പ്രിൻസിപ്പാളിനെ തടഞ്ഞുവെയ്ക്കുകയായിരുന്നു.
കോളേജിന് സമീപത്ത് തന്നെയുളള ഹോസ്റ്റലിൽ പോയി നിസ്‌കരിക്കാനും മസ്ജിദിൽ പോകാനും വിദ്യാർത്ഥികൾക്ക് അനുവാദമുണ്ടെന്ന് അദ്ധ്യാപകർ വ്യക്തമാക്കി. എന്നാൽ തങ്ങൾക്ക് കോളേജിൽ വെച്ചു തന്നെ നിസ്‌കരിക്കണം എന്നതാണ് വിദ്യാർത്ഥികളുടെ ആവശ്യം.
Discussion about this post