എറണാകുളം: നടൻ ഷൈൻ ടോം ചാക്കോയുമായുള്ള പ്രണയ ബന്ധം തകർന്നുവെന്ന് വ്യക്തമാക്കി മോഡൽ തനൂജ. സമൂഹമാദ്ധ്യമത്തിൽ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു തനൂജയുടെ വെളിപ്പെടുത്തൽ. നടനും മോഡലും തമ്മിൽ വേർപിരിഞ്ഞതായി നേരത്തെ തന്നെ വാർത്തകൾ പുറത്തുവന്നിരുന്നു.
ജീവിതത്തിൽ തെറ്റ് പറ്റി. ആരെയും ഇത് പോലെ താൻ സ്‌നേഹിച്ചിട്ടില്ല. അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ലെങ്കിൽ സ്വയം ഒഴിവാകുന്നതാണ് നല്ലത്. ഇതേക്കുറിച്ച് കൂടുതൽ ഒന്നും തനിക്ക് പറയാനില്ല. ഈ ടോപ്പിക് ഒക്കെ പണ്ടേ വിട്ടതാണെന്നും തനൂജ വീഡിയോയിൽ വ്യക്തമാക്കുന്നു. ലൈവ് വീഡിയോയ്ക്കിടെ ഷൈനിനെക്കുറിച്ച് ഉയർന്ന ചോദ്യത്തോട് ആയിരുന്നു തനൂജയുടെ പ്രതികരണം.
ഞങ്ങൾ പരസ്പരം ചതിച്ചിട്ടില്ല. ഷൈൻ നല്ല മനുഷ്യൻ തന്നെയാണ്. അദ്ദേഹത്തെക്കുറിച്ച് മോശമായി ഒന്നും പറയാനില്ല. അഡ്ജസ്റ്റ് ചെയ്യാൻ കഴിയാതെ വന്നാൽ പിരിയുന്നതാണ് നല്ലത്. ഇനി ലൈഫിൽ ഒരുത്തനും വേണ്ടാ. മതിയായി എനിക്ക്. എനിക്ക് പല്ലിട കുത്തി നാറ്റിയ്ക്കാൻ താത്പര്യമില്ല.
നമ്മൾ വിശ്വസിച്ച് കുറെ എണ്ണത്തെ കൂടെ കൂട്ടും. എന്നാൽ അവസാനം എട്ടിന്റെ പണി തന്ന് കടന്ന് കളയും. നമ്മൾ ആരെയും വിശ്വസിക്കരുത്. ആരായാലും വിശ്വസിക്കരുത്. വ്യക്തിപരമായ കാര്യങ്ങൾ ആരോടും പങ്കുവയ്ക്കരുത് എന്നും തനൂജ വ്യക്തമാക്കി.
Discussion about this post