കേരളീയർക്ക് ഏറെ പരിചിതമായ മത്സ്യമാണ് മത്തി അഥവാ ചാള. ക്ലൂപ്പിഡേ മത്സ്യ കുടുംബത്തിൽപെട്ടതാണ് മത്തി . ഏറെ ഗുണമേന്മയുള്ള മത്തി പ്രോട്ടീന്റെ കലവറയാണ്. സാധാരണക്കാരുടെ മത്സ്യമെന്ന അർത്ഥത്തിൽ ‘പാവപ്പെട്ടവന്റെ മത്സ്യം’ എന്നും ഇവ അറിയപ്പെടുന്നു. ഇവ കഴിക്കുന്നതിലൂടെ പോഷകഗുണങ്ങളാണ് ലഭിക്കുന്നത്. മലയാളികളുടെ വികാരമാണ് മത്തി എന്ന് തന്നെ പറയാം. അൽപ്പം മസാല ചേർത്ത് നാടൻ മത്തി ഫ്രൈ കഴിക്കാൻ ഇഷ്ടമില്ലാത്തവർ ഉണ്ടാകുമോ ?
മത്തി ഉണ്ട് എന്നു കരുതി സ്ഥിരം കറിയും ഫ്രൈയും തയ്യാറാക്കാനാണ് പദ്ധതിയെങ്കിൽ മാറി ചിന്തിച്ചോളു. മത്തി ഫ്രൈ ഉണ്ടാക്കുന്നതിൽ ഒരു വെറൈറ്റി വേണം എന്ന് ഉണ്ടെങ്കിൽ അൽപ്പം തേങ്ങ ചേർത്ത് നോക്കൂ..
നന്നായി കഴുകി വൃത്തിയാക്കിയ മത്തിയിലേക്ക് ആവശ്യത്തിന് ഉപ്പും മുളകുപൊടിയും മഞ്ഞൾ പൊടിയും ചേർത്തു പുരട്ടുക. മസാല പുരട്ടിയ മീൻ അൽപ്പം സമയം മാറ്റി വയ്ക്കുക. ശേഷം ഒരു പാൻ എടുത്ത് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി മസാല പുരട്ടിയ മീൻ വറുത്തു മാറ്റുക . ബാക്കി വന്ന മസാലയിലേക്ക് അൽപ്പം തേങ്ങ തേർത്ത് ഇളക്കുക. ശേഷം പാനിലേക്ക് ഇട്ട് അൽപ്പം കറിവേപ്പിലയോടൊപ്പം ഫ്രൈ ചെയ്‌തെടുക്കുക. ഇത് വറുത്തെടുത്ത മത്തിയിലേക്ക് ഇടുക. കിടിലം മത്തി ഫ്രൈ റെഡി.
Discussion about this post