എറണാകുളം: നടൻ മോഹൻലാലിൽ നിന്നുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് സംവിധായകനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ജിസ് ജോയി. ഷൂട്ടിംഗ് ലൊക്കേഷനിൽവച്ച് മോഹൻലാൽ ഞെട്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ ഫാഷൻ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ജിസ് ജോയുടെ പ്രതികരണം.
മൈജിയുടെ പരസ്യം ചിത്രീകരിക്കുന്ന വേളയിൽ ലൊക്കേഷനിൽ ഉണ്ടായ അനുഭവം ആണ് ജിസ് ജോയ് പങ്കുവച്ചത്. ഒരു ദിവസം ഷൂട്ടിംഗ് കാണാൻ തന്റെ കുടുംബം വന്നിരുന്നു. ഷൂട്ടിംഗിന്റെ ഇടവേളയിൽ ഇക്കാര്യം താൻ മോഹൻലാലിനോട് പറഞ്ഞു. ഇത് കേട്ട മോഹൻലാൽ വലിയ സന്തോഷത്തോടെ അവരെ പരിചയപ്പെടാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അവർക്കൊപ്പം ഫോട്ടോ എടുക്കേണ്ടെ എന്നും അദ്ദേഹം ചോദിച്ചു.
വലിയ ഉത്സാഹത്തിൽ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ അദ്ദേഹം ഉടനെ ഷർട്ട് മാറ്റിയിട്ട് വരാമെന്ന് പറഞ്ഞ് അകത്തേയ്ക്ക് പോയി. ഇത് കണ്ട താൻ ഷർട്ട് എന്തിനാണ് മാറ്റുന്നത് ഇത് തന്നെ മതിയല്ലോ എന്ന് താൻ ചോദിച്ചു. ഇതിന് ശേഷം അദ്ദേഹം നൽകിയ മറുപടിയാണ് യഥാർത്ഥത്തിൽ തന്നെ ഞെട്ടിച്ചത്.
‘തനിക്കൊപ്പമുള്ള ഫോട്ടോ ഫ്രെയിം ചെയ്ത് വയ്ക്കാനുള്ളതല്ലേ. അതുകൊണ്ട് നല്ല ഷർട്ട് ഇട്ടിട്ട് വരാം.’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ചെറിയ കാര്യങ്ങൾ പോലും നന്നായി ശ്രദ്ധിക്കുന്ന ആളാണ് മോഹൻലാൽ. വലിയ ഉയരങ്ങളിൽ നിൽക്കുമ്പോഴും അദ്ദേഹം വിനയം കാത്ത് സൂക്ഷിക്കും. ഇതൊരു വലിയ ക്വാളിറ്റിയാണെന്നും അദ്ദേഹം ജിസ് ജോയ് കൂട്ടിച്ചേർത്തു.
Discussion about this post