തിരുവനന്തപുരം: ഏറെക്കാലത്തെ നിയമം പോരാട്ടങ്ങൾക്ക് ഒടുവിൽ പുറത്ത് വന്ന ഹേമ കമ്മറ്റി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ.അനുവാദമില്ലാതെ ഷൂട്ട് ചെയ്ത രംഗങ്ങൾ ഒഴിവാക്കാൻ വരെ നടിമാരോട് വഴങ്ങിക്കൊടുക്കാൻ പറഞ്ഞവരുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരോപിക്കുന്നു.
കരാറിലില്ലാത്ത നഗ്ന രംഗങ്ങൾ ഷൂട്ട് ചെയ്തത് സിനിമയിൽ നിന്നും ഒഴിക്കാൻ ആവശ്യപ്പെട്ട നടിയോട് സംവിധായകൻ വഴങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. നടിമാരുടെ മൊഴി പരാമർശിച്ചാണ് റിപ്പോർട്ട്. അനുവാദമില്ലാതെ ചിത്രീകരിച്ച നഗ്നത ഡബ്ബിംഗ് സമയത്താണ് കണ്ടത്, ആ സീൻ ഒഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടാന്നാണ് മൊഴി.
നോ’ പറഞ്ഞാൽ ഓക്കെ ആയ സീനുകൾ വരെ വലതവണ റീട്ടേക്ക് എടുപ്പിക്കും. ആലിംഗന സീനുകളും ചുംബന സീനുകളുമൊക്കെ നിരവധി തവണ റീടേക്ക് എടുത്ത് പ്രതികാരം ചെയ്യും. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ഭക്ഷണം കൊടുക്കുന്നത് പോലും ലൈംഗികത ആവശ്യത്തിന് വഴങ്ങിയാൽ മാത്രമാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. 49മത്തെ പേജിലെ 96മത്തെ പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടു
ണ്ട്.
Discussion about this post