നിരവധി ആരാധകരുളള ബോളിവുഡ് താരമാണ് സാറ അലി ഖാന്‍. ഫിറ്റ്നസിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത താരത്തിന് ഒരുകാലത്ത് ഏറെ ബോഡിഷെയ്മിങ്ങ് നേരിടേണ്ടി വന്നിട്ടുണ്ട്. അമിത വണ്ണത്തിന്‍റെ പേരില്‍ ഏറെ കളിയാക്കലുകള്‍ ഏറ്റുവാങ്ങിയ താരമാണ് സാറ.
ഇതേക്കുറിച്ച് എല്ലാം സാറ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. പിസിഒഡി മൂലമാണ് താന്‍ വണ്ണം വച്ചിരുന്നതെന്നും ഏറെ കഷ്ടപ്പെട്ടാണ് അമിത ഭാരം കുറച്ച് ഇപ്പോഴത്തെ ലുക്കിലേയ്ക്ക് എത്തിയത് എന്നും താരം വെളിപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോഴിതാ എങ്ങനെയാണ് സാറ വണ്ണം കുറച്ചത് എന്ന് പറയുകയാണ് ഡോക്ടറും ന്യൂട്രീഷണിസ്റ്റുമായ ഡോ. സിദ്ധാന്ത് ഭാർഗവ. സാറയുടെ പേഴ്സണൽ ട്രെയിനർ കൂടിയായിരുന്നു സിദ്ധാന്ത്.
സാറ അലി ഖാന് 96 കിലോ ഭാരമുള്ള സമയത്താണ് താൻ കണ്ടുമുട്ടുന്നതെന്ന് സിദ്ധാന്ത് പറയുന്നു. അന്ന് അവര്‍
സിനിമയില്‍ എത്തിയിട്ടില്ലായിരുന്നു. കഠിനാധ്വാനം ചെയ്യാന്‍ അവൾ തയ്യാറായിരുന്നു. ഡയറ്റിലും വർക്കൗട്ടിലും ഒരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല. താൻ വളരെ സിംപിളായ ഡയറ്റ് ആണ് സാറയ്ക്ക് നൽകിയതെന്നും സിദ്ധാന്ത് പറയുന്നു.
മുട്ട, ബ്രെഡ്, ചീസ്, ഏതെങ്കിലും പഴം എന്നിവയൊക്കെയാണ് ബ്രേക്ക്ഫാസ്റ്റ് ആയി നിർദേശിക്കുക. ഉച്ചയ്ക്ക് റൊട്ടി, ദാൽ, ചിക്കൻ, സാലഡ‍് തുടങ്ങിയവ കഴിക്കാന്‍ പറയും. അത്താഴത്തിന് പാസ്തയും ടോഫുവും ആണ് നിര്‍ദ്ദേശിച്ചിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post