കൊച്ചി: ഹേമകമ്മറ്റി റിപ്പോർട്ടിന് പിന്നാലെ സംസ്ഥാനത്ത് നിരവധി വാദപ്രതിവാദങ്ങളാണ് ഉയർന്നുകേൾക്കുന്നത്. നിരവധി പേർക്കെതിരെ ആരോപണങ്ങളും ഉയർന്നുവരുന്നുണ്ട്. ഇപ്പോഴിതാ നടി ശ്രീലത നമ്പൂതി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.അവർ ആരെയാണ് പേടിക്കുന്നത്. നാലോ അഞ്ചോ വർഷം മുമ്പ് ഇവർ അനുഭവിച്ചെന്ന് പറയുന്നു. ഇവർ എന്തുകൊണ്ട് പുറത്തുപറഞ്ഞില്ല. ഞാനൊരു കാര്യം ചോദിക്കട്ടേ, ഒരു പെൺകുട്ടി വഴങ്ങിയെന്ന് വിചാരിക്കുക. അവസരം കിട്ടുമെന്ന് എന്താണ് ഉറപ്പ്. പിന്നെന്തിനാണ്. അത് ധൈര്യത്തോടെ എല്ലാവരും പറയണമായിരുന്നു. എങ്കിൽ ഇങ്ങനെയൊരു പ്രശ്‌നം വരത്തില്ല. എന്നോട് ആരും അങ്ങനെയൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് താരം പറയുന്നു.
തന്റെ കതകിലൊന്നും ആരും മുട്ടി വിളിച്ചിട്ടില്ലെന്നും ശ്രീലത പറയുന്നു. ‘ദൈവാധീനം കൊണ്ട് എന്റെ കതകിലൊന്നും ആരും മുട്ടിവിളിച്ചില്ല. അതെന്താ സംഭവമെന്ന് വച്ചാൽ സിനിമ ഞാൻ അന്വേഷിച്ചുപോയതല്ല. സിനിമ എന്നെ അന്വേഷിച്ച് വന്നതാണെന്ന് ശ്രീലത പറഞ്ഞു.
പിന്നെ ഞാൻ വേറൊരു കാര്യം പറയാം. ഈ നടിമാർ എന്തിനാണ് കല്യാണം കഴിച്ച് കുട്ടികളൊക്കെയുള്ളവരുമായി അടുക്കാൻ പോകുന്നത്. അപ്പോൾ ആ സ്ത്രീയുടെ ജീവിതവും നശിച്ചു, ഈ സ്ത്രീയുടെ ജീവിതവും നശിച്ചു. അത് എന്ത് കാര്യത്തിനാണ്. ഒരു നടി കല്യാണം കഴിച്ച്, ഭർത്താവ് വിട്ടുപോകുകയോ മറ്റോ ചെയ്താൽ സഹതാപ തരംഗമായി ചിലർ അടുത്തുകൂടും. അതിൽ ഈ പെൺപിള്ളേർ വീണുപോകും. വീഴരുത് ഈ പിള്ളേർ. അങ്ങനെ വീണാൽ, അയാളുമായി ജീവിതം തുടങ്ങും. അവനൊരു കൊച്ചിനെയൊക്കെ കൊടുത്ത് അവൻ അവന്റെ പാട്ടിന് പോകും. സഹതാപ തരംഗമായി വരുന്നത് അവന്റെ ആവശ്യത്തിനാണെന്ന് വിചാരിക്കണം. അങ്ങനെ എത്രയോ പേരുടെ ജീവിതം നശിക്കുന്നു
Discussion about this post