കൊച്ചി: വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ഡബ്ബിംഗ് ആർട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. മലയാള സിനിമയിലെ പല സുപ്രധാന നടിമാർക്കും ഭാഗ്യലക്ഷ്മി ശബ്ദം കൊടുത്തിട്ടുണ്ട്. ഉർവ്വശി, രേവതി,ശോഭന തുടങ്ങി മുൻനിര നായികമാരുടെ ഡയലോഗുകൾ ഒരു കാലത്ത് മലയാളി കേട്ടിരുന്നത് ഭാഗ്യലക്ഷ്മിയുടെ ശബ്ദത്തിലായിരുന്നു. താരത്തിന്റെ ചില പരാമർശങ്ങളാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഒരു അഭിമുഖത്തിലാണ് താരത്തിന്റെ പരാമർശങ്ങൾ. നടി പത്മപ്രിയയ്ക്ക് ശബ്ദം നൽകുന്നതുമായി ബന്ധപ്പെട്ട പരാമർശമാണ് ആദ്യത്തേത്.
പത്മപ്രിയ ഒരിക്കൽ പറഞ്ഞത് അവർക്ക് പല സിനിമയിലും പലരും ശബ്ദം കൊടുത്തിട്ടുണ്ട്, ചിലരുടെ ഡബ്ബിംഗ് കേട്ടപ്പോൾ അയ്യേ എന്ന് തോന്നിയിട്ടുണ്ടെന്നാണെന്ന് ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി. ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ ഒറ്റക്കെട്ടായി സമരം ചെയ്തു. ഇനി അവർക്ക് ശബ്ദം കൊടുക്കില്ലെന്ന് പറഞ്ഞു. അതോടെ അവർ മാപ്പ് പറയുകയും പിന്നീട് അവർക്ക് ശബ്ദം കൊടുക്കുകയും ചെയ്തു ആ സമരം എന്തിനായിരുന്നുവെന്നും പത്മപ്രിയ അഭിപ്രായം പറഞ്ഞതല്ലേയെന്നും പലരും ചോദിച്ചിരുന്നു. അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. പക്ഷെ അവർക്ക് ഭാഷ അറിയണം. മലയാളം ഉച്ചരിക്കാൻ പോലും അറിയാത്ത ആൾ മലയാളത്തിൽ ഡബ് ചെയ്തത് ശരിയല്ല എന്ന് പറയണമെങ്കിൽ അവർക്ക് സ്വന്തമായി ശബ്ദം കൊടുക്കാൻ സാധിക്കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
അഭിമുഖത്തിൽ ഡബ്ല്യുസിസി സംഘടനയെ വിമർശിച്ചും ഭാ?ഗ്യലക്ഷ്മി സംസാരിക്കുന്നുണ്ട്. ഡബ്ല്യുസിസിയിലും ഹൈറാർക്കി ഉണ്ട്. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് അവരോട് പരാതി പറയാൻ സാധിക്കില്ല. അവർ വലിയ ആളുകളാണ്. അറിയാത്ത നമ്പറുകളിൽ നിന്നും കോൾ വന്നാൽ എടുക്കില്ലെന്ന് ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തുന്നു. ഞാൻ ശബ്ദം കൊടുത്ത നടിമാരുടെ നമ്പർ എന്റെ കൈയിൽ ഇല്ല. ഞാൻ വിളിക്കുമ്പോൾ എടുക്കില്ല. ഞാൻ ഇന്ന ആളാണ്. ഫോൺ എടുക്കണേ എന്ന് പറയുമ്പോഴാണ് അവർ ഫോൺ എടുക്കുന്നത്.
ആ കൂട്ടായ്മയിലുള്ള രണ്ട് സ്ത്രീകൾ സങ്കടം ചെന്ന് പറയുന്നവരോട് സഹകരിക്കുന്നില്ല.ഇവരുടെ കൂട്ടായ്മയിലുള്ള ഒരു നടിയുടെ ഷൂട്ടിംഗ് സെറ്റിൽ മറ്റൊരു നടി അവരുടെ കാരവാനിലെ ബാത്ത് റൂം ഉപയോഗിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ സമ്മതിച്ചില്ല എന്ന ആരോപണവും നമ്മൾ കേട്ടല്ലോ. അത് ആരാണെന്ന് അറിയില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
Discussion about this post