ന്യൂഡൽഹി; നടനും എംഎൽഎയുമായ മുകേഷിനെതിരെ നടത്തിയ മീടു ആരോപമം ആവർത്തിച്ച് ചലച്ചിത്ര പ്രവർത്തക ടെസ് ജോസഫ്. കോടീശ്വരൻ എന്ന പരിപാടിയുടെ ചിത്രീകരണത്തിനിടയിൽ നടന്ന സംഭവമാണ് ടെസ് ജോസഫ് വെളിപ്പെടുത്തിയത്.
അന്ന് ചിത്രീകരണത്തിനിടയിൽ മുകേഷ് നിരന്തരം വിളിച്ച് തൻറെ അടുത്ത മുറിയിലേക്ക് മാറാൻ നിർബന്ധിച്ചെന്നാണ് പരിപാടിയുടെ സാങ്കേതിക പ്രവർത്തകയായിരുന്ന ടെസ് ജോസഫ് പറഞ്ഞത്. നിരന്തരം ഫോൺ വിളികൾ വന്നതിനെ തുടർന്ന് അന്ന് തൻറെ മേധാവിയോട് പറയുകയും അദ്ദേഹം അത് പരിഹരിക്കുകയും ചെയ്തുവെന്നും ടെസ് വെളിപ്പെടുത്തിയിരുന്നു. പരിപാടിയുടെ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വച്ച് മുകേഷ് അതിരുവിട്ട് പ്രവർത്തിച്ചു എന്നാണു ടെസ് ജോസഫ് വെളിപ്പെടുത്തിയത്. മുറിയിലേക്ക് ഇടതടവില്ലാതെ ഫോൺ ചെയ്യുകയും പിന്നീട് ഹോട്ടലിൽ സ്വാധീനം ചെലുത്തി സ്വന്തം മുറിയ്ക്കടുത്തേക്ക് മാറ്റിച്ചുവെന്നുമാണു ടെസിന്റെ ആരോപണം
2018 ലായിരുന്നു ടെസ് ജോസഫ് മുകേഷിനെതിരെ ആദ്യമായി മീടു ആരോപണം നടത്തിയത്. അന്ന് സംഭവം വിവാദമായപ്പോൾ പെൺകുട്ടിയെ ഫോണിൽ ശല്യം ചെയ്തിട്ടില്ലെന്നും ആരോപണം ഉന്നയിച്ച യുവതിയെ കണ്ടതായി ഓർക്കുന്നില്ലെന്നും മുകേഷ് വ്യക്തമാക്കിയിരുന്നു. യുവതി തെറ്റിദ്ധരിച്ചതാകാമെന്നും മുകേഷ് പറഞ്ഞിരുന്നു. ഫോൺ വിളിച്ചത് താനാണെന്ന് എങ്ങനെ പറയാനാകും. അത് മറ്റൊരു മുകേഷ് കുമാർ ആകാനും സാധ്യതയുണ്ടെന്നും എന്തോ തെറ്റിദ്ധാരണ സംഭവിച്ചിട്ടുണ്ടെന്നും മുകേഷ് പറഞ്ഞിരുന്നു.
Discussion about this post