എറണാകുളം: സംവിധായകൻ സുധീഷ് ശങ്കറിനെതിരെ പീഢന പരാതിയുമായി നടി. സീരിയലിന്റെ ഓഡിഷനുവേണ്ടി വിളിച്ചുവരുത്തി സംവിധായകൻ കടന്നുപിടിച്ചെന്നാണ് പരാതി. കൊല്ലം കഠിനംകുളം പോലീസിൽ ആണ് പരാതി നല്‍കിയത്.
2019ൽ ആണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു. സുധീഷ് ശങ്കർ നിർമാതാവായ ഉറിയടി എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലേക്ക് ആണ് തന്നെ വിളിച്ചത്. പ്രൊഡക്ഷൻ കൺട്രോളറായ ഷാനുവാണ് ഇതിനായി തന്നെ വിളിച്ചത്. അവിടെ വച്ചാണ് സുധീഷ് ശങ്കറിനെ പരിചയപ്പെടുന്നത്. ഈ ചിത്രത്തിലേത് ശ്രദ്ധിക്കപ്പെടുന്ന വേഷമല്ലെന്ന് സുധീഷ് ശങ്കർ പറഞ്ഞിരുന്നു. ഒരു സീരിയൽ തുടങ്ങുന്നുണ്ട്. അതിനുവേണ്ടി നടത്തുന്ന ഓഡിഷനിൽ പങ്കെടുക്കണമെന്നാണ് ആവശ്യപ്പെട്ടത് എന്നും അവര്‍ പറഞ്ഞു.
ഓഡിഷനിൽ ചെന്നതിന് ശേഷമാണ് വേറെയാരും ഓഡിഷന് വന്നിട്ടില്ല എന്ന് മനസ്സിലാകുന്നത് എന്നും പരാതിയില്‍ പറഞ്ഞു. ഷാനു സംസാരിക്കാൻ പറഞ്ഞതനുസരിച്ച് ഞാൻ സംവിധായകന്റെ മുറിയിലേക്ക് ചെന്നപ്പോൾ അദ്ദേഹം കഥയേക്കുറിച്ചും കഥാപാത്രങ്ങളേക്കുറിച്ചും നടീനടന്മാരേക്കുറിച്ചുമെല്ലാം സംസാരിച്ചു. എനിക്ക് ഏത് വേഷമാണ് തരുന്നതെന്ന് ചോദിച്ചപ്പോള്‍ അതിന് കുറച്ച് ഡിമാൻഡുകളൊക്കെയുണ്ടെന്നായിരുന്നു അയാൾ മറുപടി പറഞ്ഞത്.
എന്താണെന്ന് വീണ്ടും ചോദിച്ചപ്പോൾ അഡ്ജസ്റ്റ്മെന്റുണ്ടാവും എന്നാലേ വേഷം കിട്ടൂ, എന്നെ എന്തായാലും ഹിറ്റാക്കും എന്ന് പറഞ്ഞു.
അങ്ങനെയൊരു പ്രശസ്തി എനിക്ക് വേണ്ടെന്ന് തുറന്നടിച്ച് പറഞ്ഞപ്പോൾ മദ്യലഹരിയിലായിരുന്ന അയാൾ എന്നെ കടന്നുപിടിച്ചു. തട്ടിമാറ്റിയപ്പോൾ വീണ്ടും ബലംപ്രയോഗിച്ചു. അയാളെ തള്ളിമറിച്ചിട്ട് അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു എന്നും നടി പരാതിയില്‍ വ്യക്തമാക്കി.
പ്രത്യേക അന്വേഷണ സംഘത്തിനുമുമ്പാകെ മൊഴി കൊടുക്കാൻ തയ്യാറാണ് എന്നും അവര്‍ പറഞ്ഞു. പരാതി നൽകിയതിനുപിന്നാലെ പ്രൊഡക്ഷൻ കൺട്രോളറേയടക്കം വിളിച്ച് പോലീസ് അന്വേഷിച്ചു. അന്വേഷണത്തില്‍ പ്രതീക്ഷയുണ്ട് എന്നും നടി കൂട്ടിച്ചേര്‍ത്തു.
Discussion about this post