കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയിൽ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. ഹ്രസ്വചിത്ര സംവിധായകൻ വിനീത്,യൂട്യൂബറായ’ ആറാട്ടണ്ണൻ’ എന്ന സന്തോഷ് വർക്കി, അലിൻ ജോസ് പെരേര,ബ്രൈറ്റ്,അഭിലാഷ് എന്നിവർക്കെതിരെയാണ് പോലീസ് കേസ് . ഇവരെ ഉടൻ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം.
ഏപ്രിൽ 12-നായിരുന്നു കേസിനാസ്പദമായ സംഭവം. ചേരാനെല്ലൂർ സ്വദേശിനിയായ പരാതിക്കാരിയുടെ ഫ്ളാറ്റിലെത്തി പ്രതികൾ പീഡിപ്പിച്ചെന്നാണ് ആരോപണം.
സിനിമയിലെ ഭാഗങ്ങൾ അഭിനയിച്ച് കാണിക്കാനെന്ന വ്യാജേന കൈകൾ കെട്ടിയിട്ട് ഒന്നാംപ്രതിയായ വിനീത് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ബാക്കി പ്രതികൾക്ക് വഴങ്ങികൊടുക്കണമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. സംഭവത്തിൽ ഓഗസ്റ്റ് 13-നാണ് യുവതി പോലീസിനെ സമീപിച്ചത്. തുടർന്ന് യുവതിയുടെ രഹസ്യമൊഴിയടക്കം രേഖപ്പെടുത്തിയശേഷമാണ് പോലീസ് കേസെടുത്തത്.
Discussion about this post