കൊച്ചി: മലയാള സിനിമയിലെ പവർഗ്രൂപ്പിനെ കുറിച്ചുള്ള ഹേമകമ്മറ്റി റിപ്പോർട്ടിലെ പരമാർശങ്ങൾക്ക് പിന്നാലെ ചർച്ചകൾ കൊഴുക്കുകയാണ്. താരങ്ങൾക്കെതിരെ ആരോപണ പ്രത്യാരോപണങ്ങൾ ഉയർന്നുകഴിഞ്ഞു. പണ്ട് പല അവസരങ്ങളിലും താരങ്ങൾ പറഞ്ഞിരുന്ന കാര്യങ്ങൾ ഇന്ന് ഹേമകമ്മറ്റി റിപ്പോർട്ടുമായി ചേർത്ത് വായിക്കപ്പെടുന്നുണ്ട്.
ഇപ്പോഴിതാ നടനും എംഎൽഎയുമായ മുകേഷ് പറഞ്ഞ ചില കാര്യങ്ങളാണ് വീണ്ടും ചർച്ചയാവുന്നത്. മാറിമാറി മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകളിൽ അഭിനയിക്കുമ്പോൾ ഉണ്ടായിട്ടുള്ള അനുഭവങ്ങളാണ് മുകേഷ് പറയുന്നത്. പണ്ട് സിനിമകളിൽ രണ്ട് ടീമുകൾ ഉണ്ടായിരുന്നുവെന്നും മോഹൻലാൽ തിരുവനന്തപുരം ടീമും മമ്മൂട്ടി എറണാകുളം ടീമുമായിരുന്നു എന്നാണ് മുകഷ് പറഞ്ഞത്. തന്റെ യൂട്യൂബ് ചാനിലിലൂടെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
പണ്ട് എന്നെ പലരും കായംകുളം വാളെന്നായിരുന്നു വിളിച്ചിരുന്നത്. അന്ന് സത്യത്തിൽ രണ്ട് ടീമുണ്ടായിരുന്നു അതായത, മോഹൻലാൽ തിരുവനന്തപുരം ടീമും മമ്മൂട്ടി എറണാകുളം ടീമുമായിരുന്നു. രണ്ടുപേരുടെ പടത്തിലും എല്ലാവർക്കും ഒരുമിച്ച് അഭിനയിക്കാൻ പറ്റില്ല. മോഹൻലാലിന്റെ കൂടെ അഭിനയിക്കുന്നവർ അവിട നിന്ന് അഭിനയിക്കും. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുന്നവർ അവിടെ നിന്ന് അഭിനയിക്കും. രണ്ടുപോരും അന്നൊക്കെ വളരെ തിരക്കിലാണ്. എന്നാൽ ഞാൻ രണ്ടുപേരുടെയും പടത്തിൽ അഭിനയിക്കാറുണ്ട്. അതുകൊണ്ടാണ് എന്നെ കായംകുളം വാളെന്ന് വിളിച്ചിരുന്നത്. എനിക്ക് അങ്ങോട്ട് പോയാലും ഇങ്ങോട്ട് പോയാലും ഓക്കേയാണ് എന്ന് മുകേഷ് പറയുന്നു.
ഒരു മോഹൻലാൽ ചിത്രം കഴിഞ്ഞ് ഉടനെ അടുത്തതായി മമ്മൂട്ടിയുടെ അടുത്തേക്കാകും. അവിടേക്ക് പോകുമ്പോൾ ഇനിയിപ്പോൾ കുറച്ച് ദിവസം മമ്മൂട്ടിയുടെ കൂടെയാകുമല്ലേയെന്നാവും എല്ലാവരും പറയുക. മോഹൻലാലിന്റെ കൂടെ അഭിനയിക്കാൻ നിൽക്കുമ്പോൾ അവിടെ ഒരുപാട് ഭക്ഷണമുണ്ടാവും അദ്ദേഹം പല സ്ഥലങ്ങളിൽ നിന്നും കഴിക്കാനുള്ള സാധനങ്ങൾ വാങ്ങിക്കൊണ്ടുവരുമായിരുന്നു. പല ടൈപ്പ് ബിരിയാണികളും ചിക്കൻകറികളുമൊക്കെയായിരിക്കും അത്. അങ്ങനെ പത്തിരുപത് ദിവസം കൊണ്ട് ഞാൻ ഒരു നാലഞ്ച് കിലോയൊക്കെ കൂടുമായിരുന്നു. പക്ഷേ മറ്റുള്ളവർക്ക് ഞാൻ അത്രയും ഭാരം കൂടിയത് മനസിലാവില്ല. എന്നാൽ എനിക്ക് മനസിലാകുമായിരുന്നു. ചെറുതായി തടിച്ച് എന്റെ കവിളൊക്കെ ചാടിയിട്ടുണ്ടാകും. അങ്ങനെയുള്ള സാഹചര്യത്തിലാണ് മമ്മൂട്ടിയുടെ അടുത്തേക്ക് പോകുന്നത്. അവിടെ ചെന്നാൽ മമ്മൂട്ടിയുടെ പരിശോധനയാകും. കൊണ്ട് കളഞ്ഞല്ലോടെ, അവന്റെ കൂടെ കൂടിയപ്പോഴെ ഇരുപത്തഞ്ചു ദിവസം കൊണ്ട് നിന്റെ ഫിഗർ മാറുമെന്ന് എനിക്ക് അറിയാമായിരുന്നു. എന്ന് മമ്മൂട്ടി പറയും . അത്ര മാറ്റമൊന്നും വന്നിട്ടില്ലെന്ന് പറഞ്ഞപ്പോൾ നിനക്കെന്തറിയാം എനിക്കറിയാലോ നിന്റെ ഫിഗറ് മാറി. ഇതൊക്കെ ഫാറ്റാണ്. ആ മോഹൻലാലിന് അതൊന്നും മനസിലാവില്ല. എന്നാണ് മമ്മൂട്ടി പറഞ്ഞതെന്ന് മുകേഷ് പറയുന്നു.
Discussion about this post