നമ്മുടെ ജീവിതത്തിൽ അത്യന്താപേക്ഷികമായി ആവശ്യമുള്ള ഒന്നാണ് വെള്ളം. ശരീരത്തിന്റെ 60 ശതമാനത്തോളം ഭാരം വെള്ളത്തിന്റേതാണ്. ഈ അളവ് നിലനിർത്താൻ വേണ്ടിയാണ് നാം വെള്ളം കുടിക്കുന്നത്.ജലാംശം ശാരീരിക പ്രക്രിയകളിൽ വളരെ വലിയ പങ്കാണ് വഹിക്കുന്നത്. മൂത്രം, വിയർപ്പ് എന്നിവയിലൂടെ ശരീരത്തിലെ മാലിന്യങ്ങളെ പുറംതള്ളാൻ സഹായിക്കുന്നു. വിയർക്കുന്നതിലൂടെ ശരീര താപനില നിലനിർത്തുന്നു. വിറ്റാമിനുകൾ, മിനറൽസ് എന്നിവയുടെ ആഗിരണത്തിന് ജലം ആവശ്യമാണ്.
ശരീരത്തിൽ വെള്ളം കുറയുന്നതോടെ നിർജ്ജലീകരണം രൂക്ഷമാകുന്നു.മൂത്രത്തിൻറെ അളവ് കുറയുക, വളരെയധികം ദാഹം തോന്നുക, ചുണ്ടും നാവും വരളുക, ചർമ്മം വരളുക, വിയർക്കാതിരിക്കുക, തലവേദന, ഓർമ്മക്കുറവ്, വളരെയധികം ക്ഷീണവും തളർച്ചയും ഉണ്ടാകുക, മൂത്രത്തിൻറെ അളവ് കുറയുക തുടങ്ങിയ അവസ്ഥ നിർജ്ജലീകരണത്തിൻറെ ലക്ഷണങ്ങളാണ്.
നിർജ്ജലീകരണം രൂക്ഷമാകുന്നതോടെ താങ്ങാനാവാത്ത തളർച്ചസംഭവിക്കും.
വെള്ളം കുടിക്കാതിരുന്നാൽ നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്നത് എന്തെന്ന് നോക്കാം
1. മല ബന്ധം
ശരീരത്തിൽ ജലാംശം ഇല്ലാതായാൽ പല ഗുരുതര പ്രശ്‌നങ്ങളും ഉണ്ടാകാം. ജലാംശം ഇല്ലാതാകുന്നത് നിങ്ങളുടെ ദഹനത്തെ ബാധിക്കും. അതുമൂലം മല ബന്ധം ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. അതിനാൽ ദഹനസംബന്ധമായ അസുഖങ്ങൾ നിയന്ത്രിക്കാൻ ധാരാളം വെള്ളം കുടിക്കുന്നത് ?നല്ലതാണ്.
2. വൃക്കകളെ ബാധിക്കാം
വൃക്ക, മൂത്ര സംബന്ധമായ പല അസുഖങ്ങളും വെള്ളം കുടിക്കുന്നത് കുറഞ്ഞാൽ ഉണ്ടാകും. കിഡ്‌നിയുടെ പ്രവർത്തനത്തിനും ജലം അത്യന്താപേക്ഷിതമാണ്. കൂടുതൽ വെള്ളം കുടിക്കുന്നതിലൂടെ കിഡ്‌നിയുടെ പ്രവർത്തനത്തെ മെച്ചപ്പെടുത്താം. കിഡ്‌നിയിൽ ലവണങ്ങൾ അടിഞ്ഞു കൂടുന്നത് തടയുന്നതിലൂടെ കിഡ്‌നി സ്റ്റോൺ സാധ്യത കുറയ്ക്കുന്നു.
3. ചർമ്മ രോഗങ്ങൾ
ചർമ്മത്തിൻറെ ആരോഗ്യത്തിന് വെള്ളം അത്യാവിശ്യമാണ്. വെള്ളം കുടിക്കുന്നത് കുറഞ്ഞാൽ പല ചർമ്മ രോഗങ്ങൾക്കും കാരണമാകും. വെള്ളം കുടിക്കുന്നത് ത്വക്കിന് ഗുണം മാത്രമേ ചെയ്യൂ. ധാരാളം വെള്ളം കുടിക്കുന്നതിലൂടെ ചർമ്മത്തിന് കൂടുതൽ തിളക്കമുണ്ടാകും.
4. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ
രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്. ധാരാളം വെള്ളം കുടിക്കുന്നതിലൂടെ അമിതവണ്ണം കുറയ്ക്കാനാകും.
5. ക്ഷീണം, നിർജലീകരണം സംഭവിക്കുന്ന മൂലം തലചുറ്റൽ, ക്ഷീണം എന്നിവ ഉണ്ടാകാം.മൂലം തലചുറ്റൽ, ക്ഷീണം എന്നിവ ഉണ്ടാകാം.
വെള്ളം കുടിക്കുന്നത് നല്ലതാണെങ്കിലും വെള്ളം കുടിക്കുമ്പോൾ പലരും ചെയ്യുന്ന ചില പ്രധാന തെറ്റുകളുണ്ട്. വളരെ നിസാരമായ കാര്യമായിരിക്കാം പക്ഷെ അത് വലിയ തെറ്റാണെന്ന് പലർക്കും അറിയില്ല. ചൂടുകാലത്ത് തണുത്ത വെള്ളം കുടിക്കാനാണ് പലർക്കും ഇഷ്ടം. ആയുർവേദ പ്രകാരം തണുത്ത വെള്ളം കുടിക്കുന്നത് ദഹനത്തെ ബാധിച്ചേക്കാം. ഗ്യാസ്ട്രിക് പ്രശ്‌നങ്ങൾക്കും ഇത് കാരണമാകാറുണ്ട്. തണുത്ത വെള്ളം കുടിക്കുമ്പോൾ കൂടുതൽ ഊർജ്ജം ചിലവഴിച്ചാൽ മാത്രമേ ഈ തണുത്ത വെള്ളത്തെ ചൂടാക്കാൻ സാധിക്കൂ. ഇത് മൂലം പിന്നീട് കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കാൻ ശരീരത്തിന് കഴിയാറില്ല. എപ്പോഴും റൂമിന്റെ താപനിലയിലുള്ള വെള്ളം കുടിക്കാൻ മാത്രം ശ്രദ്ധിക്കുക. ദഹനം മെച്ചപ്പെടുത്താൻ ചെറു ചൂട് വെള്ളം കുടിക്കുന്നത് സഹായിക്കും. രക്തയോട്ടം മികച്ചതാക്കാനും ഇത് നല്ലതാണ്.
ഭക്ഷണം കഴിച്ച ഉടനയോ അല്ലെങ്കിൽ ഭക്ഷണത്തിനിടയിലോ വെള്ളം കുടിക്കുന്നത് അത്ര നല്ല ശീലമല്ല. ഭക്ഷണം കഴിക്കുന്നതിന് 30 മിനിറ്റ് മുൻപോ അല്ലെങ്കിൽ ഭക്ഷണം കഴിച്ച് 60 മുതൽ 90 മിനിറ്റിന് ശേഷമോ വെള്ളം കുടിക്കാൻ ശ്രമിക്കുക.
പലരും ചെയ്യുന്ന രീതിയാണിത്. ഒറ്റയടിക്ക് ഒരു പാട് വെള്ളം കുടിക്കുക. പ്രത്യേകിച്ച് ബോട്ടിലിൽ നിന്നൊക്കെ ശ്വാസം വിടാതെ ഒരുപാട് വെള്ളം കുടിക്കുന്ന ആളുകളുണ്ട്. ഈ രീതി അത്ര നല്ലതല്ല.മറ്റൊരു ശരിയല്ലാത്ത രീതിയാണ് ഓടി കൊണ്ടിരിക്കുമ്പോൾ അല്ലെങ്കിൽ നടക്കുമ്പോൾ വെള്ളം കുടിക്കുന്നത്. കാരണം ഇത്തരത്തിൽ വെള്ളം കുടിക്കുന്നത് വെള്ളം നേരിട്ട് കുടലുകളിലേക്ക് പോകുന്നു. അതുകൊണ്ട് തന്നെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും വെള്ളവും ആഗിരണം ചെയ്യാൻ സാധിക്കില്ല.
ദിവസവും അതിരാവിലെയും, രാത്രി വൈകി ഉറങ്ങാൻ നേരത്തും ചൂടുവെള്ളം കുടിക്കുന്ന ശീലം വളർത്താൻ ശ്രമിക്കുക. ചൂടുള്ള വെള്ളം നിങ്ങളുടെ ശരീര താപനില വർദ്ധിപ്പിക്കുകയും നിങ്ങൾ വിയർക്കുകയും ചെയ്യും. ഇത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളും മാലിന്യങ്ങളും അകറ്റാൻ സഹായിക്കുകയും മുഖക്കുരുവിന്റെ വളർച്ച തടയുകയും ചെയ്യുന്നു.
ചെറുചൂടുവെള്ളം കുടിക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്താനും, അങ്ങിനെ നന്നായി പ്രവർത്തിക്കുന്ന ദഹനവ്യവസ്ഥ നിങ്ങൾക്ക് മികച്ച ചർമ്മം നൽകാനും സഹായിക്കും. അധിക നേട്ടങ്ങൾക്കായി ഒരു നാരങ്ങ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ പിഴിഞ്ഞ് കുറച്ച് തുള്ളി തേനും ചേർത്ത് കുടിക്കുക.
ചൂടുവെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ
ദഹനം മെച്ചപ്പെടുത്തുന്നു
ഭക്ഷണത്തിന് മുമ്പ് ചൂടുവെള്ളം കുടിച്ചാൽ അത് നിങ്ങളുടെ ദഹനപ്രക്രിയ വേഗത്തിലാക്കുന്നതിന് സഹായിക്കും
മലബന്ധത്തിൽ നിന്ന് ആശ്വാസം നൽകുന്നു
നിർജ്ജലീകരണം പലപ്പോഴും മലബന്ധത്തിലേക്ക് നയിക്കുന്നു. പതിവായി ചൂടുവെള്ളം കുടിക്കുന്നത് കുടലിന്റെ ചലനത്തെ സഹായിക്കുന്നു.
നിങ്ങളുടെ ശരീരത്തെ വിഷവിമുക്തമാക്കുന്നു
പ്രഭാതഭക്ഷണം കഴിക്കുന്നതിന് മുമ്പ് ചൂടുവെള്ളം കുടിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുക, ഇത് നിങ്ങളുടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിന് സഹായിക്കും
കേന്ദ്ര നാഡീവ്യവസ്ഥയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു
ചൂടുള്ള കുടിവെള്ളം നാഡീവ്യവസ്ഥയുടെ പ്രവർത്തനവും മാനസികാവസ്ഥയും മെച്ചപ്പെടുത്തുമെന്ന് നിരവധി ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
Discussion about this post