തിരുവനന്തപുരം: സംവിധായകൻ ഹരിഹരനെതിരെ നടി ചാർമിള ഉയർത്തിയ ആരോപണങ്ങൾ ശരിയാണെന്ന് നടൻ വിഷ്ണു. അവർ വഴങ്ങുമോ എന്ന് ഹരിഹരൻ തന്നോട് ചോദിച്ചിരുന്നു. അഡ്ജസ്റ്റ് ചെയ്യുമോ എന്ന് ചാർമിളയോട് ചോദിക്കാൻ അയാൾ തന്നോട് ചോദിച്ചുവെന്നും വിഷ്ണു വെളിപ്പെടുത്തി. ചാർമിള പറ്റില്ലെന്ന് പറഞ്ഞത് ഹരിഹരനെ അറിയിച്ചു. ിഇതിന് പിന്നാലെ, പരിണയം സിനിമയിൽ ചാർമിളയുടെ അവസരം നഷ്ടപ്പെട്ടുവെന്നും വിഷ്ണു പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തനിക്കെതിരെ നടന്നിട്ടുള്ള ലൈംഗിക അതിക്രമങ്ങളെ കുറിച്ച് വെളിപ്പെടുത്തലുമായി ചാർമിള രംഗത്തെത്തിയത്. 28 പേർ തന്നോട് ലൈംഗിക ചുവയോടെ പെരുമാറിയിട്ടുണ്ടെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. അർജുനൻപിള്ളയും അഞ്ച് മക്കളും എന്ന സിനിമയ്ക്കിടെ നിർമാതാവ് എംപി മോഹനനും സുഹൃത്തുക്കളും ചേർന്ന് തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നും അവർ പറഞ്ഞു.
പീഡന ശ്രമത്തിനിടെ മുറിയിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു. തന്റെയും അസിസ്റ്റന്റിന്റെയും സാരി വലിച്ചൂരാൻ ശ്രമിച്ചു. പുരുഷ അസിസ്റ്റന്റിനെ അവർ മർദ്ദിച്ചു. മുറിയിൽ നിന്നും രക്ഷപ്പെട്ട് ഓടിയപ്പോൾ ഒരു ഓട്ടോ ഡ്രൈവറാണ് രക്ഷിച്ചത്. താൻ രക്ഷിപ്പെട്ടെങ്കിലും ജൂനിയർ അസിസ്റ്റന്റുകൾക്ക് അതിന് കഴിഞ്ഞില്ലെന്നും ചാർമിള വെളിപ്പെടുത്തി.
Discussion about this post