തിരുവനന്തപുരം: സിനിമയിൽ ഇനി പവർഗ്രൂപ്പിനൊന്നും നിലനിൽപ്പില്ലെന്ന് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. സിനിമയിലെ താരമേധാവിത്വം തകർന്നു തുടങ്ങി. താരമേധാവിത്വം അവസാനിക്കേണ്ടതാണെന്നും ശ്രീകുമാരൻ തമ്പി അഭിപ്രായപ്പെട്ടു.
താരസംഘടനയായ അമ്മയിലെ കൂട്ട രാജി ഭീരുത്വമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിലും തുടർന്നുണ്ടായ ആരോപണങ്ങളിലും മകാടതിയുടെ ഭാഗത്ത് നിന്നും നീതിപൂർണമായ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. ആരോപണ വിധേയരെ കുറ്റവാളികളാക്കരുത്.
തെന്നിന്ത്യൻ സിനിമകെള വച്ച് നോക്കുമ്പോൾ മലയാള സിനിമയിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾകുറവാണെന്നും അദ്ദേഹം വ്യക്തമാക്കി. നടിയുടെ ആരോപണത്തിൽ പ്രതിയായ മുകേഷ് രാജ എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post