കൊച്ചി: ലൈംഗികപീഡനപരാതിയിൽ നടനും എംഎൽഎയുമായ മുകേഷിനും നടൻ ഇടവേളബാബുവിനും മുൻകൂർ ജാമ്യം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വാദം കേട്ടത്. കഴിഞ്ഞ രണ്ടുദിവസം അടച്ചിട്ട കോടതിയിൽ നടന്ന വിശദ വാദത്തിനൊടുവിലാണ് മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പുറത്തുവന്നത്.
ആലുവ സ്വദേശിയായ യുവതിയാണ് മുകേഷ്, മണിയൻപിള്ള രാജു, അഡ്വ. ചന്ദ്രശേഖർ അടക്കമുള്ളവർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി ഉന്നയിച്ചത്.
Discussion about this post