കൊച്ചി: സിനിമയിൽ നമ്മൾ കാണുന്ന നിറങ്ങൾക്ക് ഒരു ഇരുണ്ട വശവുമുണ്ടന്ന് നടി ശരണ്യ മോഹൻ. ഇരുണ്ട വശം മുന്നിൽ കണ്ടുവേണം സിനിമയിലേക്ക് കാലെടുത്തുവെയ്ക്കാനെന്ന് താരം പറഞ്ഞു. അവസരമുണ്ടെന്ന് അറിഞ്ഞാൽ നന്നായി ചിന്തിക്കണം. കഴിയുന്നത്ര അന്വേഷിക്കണം. നമുക്ക് താല്പര്യമില്ലാത്ത ഒന്നും ആർക്കും നിർബന്ധിച്ച് ചെയ്യിക്കാൻ സാധിക്കില്ല. നോ പറയേണ്ടിടത്ത് നോ തന്നെ പറയണം. അതിമോഹവും ഭയവും ആണ് പലരെയും പ്രശ്‌നത്തിലാക്കുന്നതെന്ന് നടി കൂട്ടിച്ചേർത്തു.
മറ്റു ജോലികളിൽ നിന്നും വളരെ വ്യത്യസ്തമാണ് സിനിമാമേഖല. വല്ലാത്തൊരു കാന്തിക ശക്തിയുണ്ടതിന്. അതിൽ വീണു പോകാതിരിക്കാൻ എപ്പോഴും ശ്രദ്ധിച്ചിരുന്നുവെന്നും ബോൾഡ്, ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നത് തെറ്റാണെന്നോ അത് മോശമാണെന്നോ എനിക്ക് അഭിപ്രായമില്ലെന്ന് താരം പറയുന്നു,
നോ പറയാൻ പഠിക്കണം. ഇഷ്ടമില്ലാത്തത് എന്തായാലും മടിക്കാതെ, പേടിക്കാതെ നോ പറയണം. ഒരു ചാൻസ് വന്നാൽ അതിലേക്ക് ഇറങ്ങുന്നതിന് മുൻപ് നന്നായിട്ട് ആലോചിച്ച്, അന്വേഷിച്ച് വേണം യെസ് ഓർ നോ പറയാൻ. എങ്ങനെയെങ്കിലും സിനിമ ചെയ്യണം എന്ന് കരുതരുത്. ആരുടെ പ്രോജക്ടാണ്, ആരാണ് സംവിധായകൻ പ്രൊഡ്യൂസർ എന്നൊക്കെ നോക്കണം. സാമ്പത്തിക തട്ടിപ്പുകളും സിനിമയിൽ പതിവാണ്. നമ്മുടെ കോമൺസെൻസ് ഉപയോഗിച്ച് ആലോചിച്ച് മാതാപിതാക്കളോട് സംസാരിച്ച് വേണം തീരുമാനം എടുക്കാനെന്ന് താരം കൂട്ടിച്ചേർത്തു.
Discussion about this post