എറണാകുളം: നിവിൻ പോളിക്കെതിരായ പീഡന പരാതിയിൽ, ബലാത്സംഗം നടന്നുവെന്ന് താൻ പറഞ്ഞ തീയതികൾ ഉറക്കപ്പിച്ചിൽ പറഞ്ഞതാണെന്ന് യുവതി. അക്രമണം നടന്ന തീയതി ഇതുവരെ പൊതു സമൂഹത്തോട് വെളിപ്പെടുത്തിയിട്ടില്ല. സത്യം പോലീസ് കണ്ടെത്തട്ടെയെന്നും യുവതി പറഞ്ഞു. കേസിൽ പോലീസിന് മുമ്പിലെത്തി യുവതി മൊഴി നൽകി.
2023 ഡിസംബർ 14, 15 തീയതികളിലാണ് തനിക്കെതിരെ നിവിൽ പോളി ഉൾപ്പെടെയുള്ളവർ അതിക്രമം നടത്തിയതെന്നാണ് യുവതി നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ, ഈ തീയതികളിൽ നടന കൊച്ചിയിൽ തന്നെയുണ്ടായിരുന്നുവെന്ന് തെളവുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് താൻ ഉറക്കപ്പിച്ചിലാണ് തീയതികൾ പറഞ്ഞതെന്ന് യുവതി അന്വേഷണ സംഘത്തിന് മൊഴി നൽകിയിരിക്കുന്നത്. തന്റെ വരുമാന വിവരങ്ങൾ തിരക്കാനാണ് ഇന്ന് അന്വേഷണ സംഘം വിളിപ്പിച്ചത്. കേസ് അട്ടിമറിക്കുന്നുവെന്ന് സംശയിക്കുന്നുണ്ട്. പോലീസ് സത്യം കണ്ടെത്തട്ടെയെന്നും മൊഴി നൽകിയതിന് ശേഷം യുവതി പ്രതികരിച്ചു.
14, 15 തീയതികളിൽ ദുബായിൽ വച്ചാണ് കൃത്യം നടന്നതെന്നായിരുന്നു യുവതിയുടെട പരാതിയിൽ ഉണ്ടായിരുന്നത്. യുവതിയുടെ ആരോപണത്തിന് പിന്നാലെ ആരോപണങ്ങൾ തള്ളി നിവിൻ പോളി രംഗത്ത് വന്നിരുന്നു. എന്നാൽ, നിവിൻ തന്റെ ഫോൺ ഉൾപ്പെടെ തട്ടിയെടുത്തെന്നും തെളിവുകളാന്നും തന്റെ പക്കലില്ലെന്നും അതുകൊണ്ടാണ് നിവിൽ ആരോപണം നിഷേധിക്കുന്നതെന്നുമായിരുന്നു യുവതിയുടെ നിലപാട്.
ഇതിന് പിന്നാലെയാണ് യുവതി പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്ന ദിവസങ്ങളിൽ നിവിൻ തന്റെ കൂടെയുണ്ടെന്ന് വ്യക്തമാക്കി കൊണ്ട് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ മൂന്നോട്ടുവന്നത്. യുവതി പറഞ്ഞിരിക്കുന്ന തീയതികളിൽ ‘വർഷങ്ങൾക്ക് ശേഷം’ എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ നിവിൻ ഉണ്ടായിരുന്നതായി വിനീത് വെളിപ്പെടുത്തി. ചിത്രത്തിന്റെ നിർമാതാവ് വിശാഖ് സുബ്രഹ്‌മണ്യനും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. നടൻ, ഭഗത്, നടിയും അവതാരകയുമായ പാർവതി ആർ കൃഷ്ണ എന്നിവരും നിവിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. നിവിൻ ഈ ദിവസങ്ങളിൽ കൊച്ചിയിൽ ഉണ്ടായിരുന്നതിന്റെ തെളിവുകളും ഇവരെല്ലാം പുറത്ത് വിട്ടിരുന്നു.
Discussion about this post