ദിലീപ്- കാവ്യ മാധവൻ ജോഡിയിൽ ഹിറ്റായി മാറിയ ചിത്രമാണ് ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’. ലാൽ ജോസ് സംവിധാനം ചെയ്ത് 1999ൽ പുറത്തിറങ്ങിയ ചിത്രം മലയാളികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഈ സിനിമയിൽ തന്നെയാണ് ദിലീപ് കാവ്യ ജോഡി ശ്രദ്ധിക്കപ്പെടുന്നതും.
സിനിമയിൽ കാവ്യക്ക് പകരം ശാലിനിയെയാണ് ആദ്യം തീരുമാനിച്ചിരിക്കുന്നതെന്ന് തുറന്നു പറയുകയാണ് ലാൽ ജോസ്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യ പറഞ്ഞത്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിന് വേണ്ടിയുള്ള കാസ്റ്റിംഗ് നേരത്തെ പൂർത്തിയാക്കിയിരുന്നു. ശാലിനിയെ ദിലീപിന്റെ നായികയായി തീരുമാനിക്കുകയും ചെയ്തു. മറ്റ് കഥാപാത്രങ്ങളെയും തീരുമാനിച്ചിരുന്നു. എന്നാൽ, നിറം സിനിമയ്ക്ക് ശാലിനി ഡേറ്റ് നൽകിയിരുന്നു. രണ്ടു സിനിമയുടെയും ഷൂട്ടിംഗ് ഒരേസമയവും തുടങ്ങിയപ്പോൾ, പുതിയൊരു നായികയെ കണ്ടെത്തേണ്ട സ്ഥിതി വന്നു.
അങ്ങനെയാണ് മറ്റൊരു നായികക്ക് വേണ്ടിയുള്ള അന്വേഷണം തുടങ്ങിയതെന്ന് ലാൽ ജോസ് പറയുന്നു. പുതുമുഖങ്ങളെ സിനിമയിൽ നായികയായി പരിഗണിക്കുന്നതിനെ കുറിച്ച് മഞ്ജു വാര്യരാണ് നിർദേശം മുന്നോട്ട് വച്ചത്. അപ്പോഴാണ് കാവ്യയുടെ കാര്യം ഓർമയിൽ വന്നതും നീലീശ്വരത്ത് അവരുടെ വീട്ടിൽ പോയി മാതാപിതാക്കളെ പറഞ്ഞ് മനസിലാക്കിയതും. അങ്ങനെ കാവ്യ അഭിനയിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. അങ്ങനെയാണ് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിൽ ദിലീപിന്റെ നായികയായി കാവ്യ വരുന്നതെന്നും ലാൽ ജോസ് പറഞ്ഞു.
Discussion about this post