ആരോഗ്യഗുണങ്ങളിൽ പേരുകേട്ട ഒന്നാണ് ഇഞ്ചി. കറികൾക്ക് രുചി കൂട്ടുന്നതിന് പതിവായി ഉപയോഗിക്കുന്ന ഇത് പല ആരോഗ്യപ്രശ്നങ്ങളിൽ പെട്ടെന്നുള്ള മരുന്നായും വീടുകളിൽ ഉപയോഗിച്ചു വരുന്നു.ഓക്കാനം, വയറിന്റെ പ്രശ്നങ്ങൾ, ഗ്യാസ്ട്രബിൾ തുടങ്ങിയവയ്ക്കുള്ള പരിഹാരമാണ് ഇഞ്ചി. വിറ്റാമിൻ സി, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, സിങ്ക്, കോപ്പർ, മാംഗനീസ് തുടങ്ങിയവയും ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്.
മഞ്ഞളിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി കൂട്ടാനും ചർമ്മ സംരക്ഷണത്തിനുമെല്ലാം മഞ്ഞൾ ഏറെ ഉത്തമമാണ്. കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകമാണ്. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലിറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു വിദഗ്ധർ പറയുന്നു.
കറികളിലോ സൂപ്പുകളിലോ സ്മൂത്തികളിലോ രുചികരമായ ടേസ്റ്റിനായി നിങ്ങള്‍ക്ക് മഞ്ഞള്‍ ചേര്‍ക്കാം. ഇഞ്ചി പാചകത്തില്‍ ഉപയോഗിക്കുകയോ അല്ലെങ്കില്‍ ചായയില്‍ ചേർക്കുകയോ ചെയ്യാം.
മഞ്ഞളും ഇഞ്ചിയും ഒരുമിച്ച് ചേർത്താൽ അവയുടെ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കും. അവ ഒരുമിച്ച്, ആന്റി ഓക്സിഡന്റുകളുടെയും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഏജന്റുകളുടെയും ശക്തമായ മിശ്രിതമായി മാറുന്നു. ഫലപ്രദമായി സന്ധി വേദന കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നു. ഇതിനായി ചെറിയ കഷ്ണം ഇഞ്ചിയും മഞ്ഞളും ചതച്ച് ചൂടുവെള്ളത്തിലിട്ട് ദിവസവും കുടിക്കുക.
Discussion about this post