കൊച്ചി: നടൻ മമ്മൂട്ടിയും സംവിധായകൻ ലാലും രാജൻപിദേവും അടക്ക വലിയ താരനിര അണിചേർന്ന് 2005 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു തൊമ്മനും മക്കളും. ഷാഫി പറമ്പിൽ സംവിധാനം ചെയ്ത ചിത്രം രചിച്ചിരിക്കുന്നത് ഇന്ന് സ്വഭാവനടൻ വേഷങ്ങളിൽകൂടി തിളങ്ങുന്ന ബെന്നി പി നായരമ്പലമാണ്.
ഒരു വാഹന അപകടത്തിൽ വച്ച് തൊമ്മന് (രാജൻ പി ദേവ്) തന്റെ ഭാര്യയേയും മക്കളേയും നഷ്ടമാകുന്നു. ഇതേതുടർന്ന് അയ്യാൾ ശിവൻ (മമ്മൂട്ടി), സത്യൻ (ലാൽ) എന്നീ രണ്ട് അനാഥകുട്ടികളെ എടുത്ത് വളർത്തുന്നു. ഒരു കള്ളൻ കൂടിയായ തൊമ്മൻ മക്കളുടെ സഹായത്തോടെ ചെറിയ മോഷണങ്ങൾ നടത്തിയാണ് ജീവിക്കുന്നത്. ഒരുദിവസം പെട്ടെന്ന് മൂവരും നന്നാവാൻ തീരുമാനിച്ച് ദൂരേക്ക് ഒരു യാത്ര പുറപ്പെടുന്നു. വഴിയിൽ ലോറി കേടായതിനെ തുടർന്ന് അവർക്ക് ഒരു ഗ്രാമത്തിൽ അഭയം പ്രാപിക്കേണ്ടി വരുന്നു. അവിടെ നടക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. 2005-ലെ മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു ഈ ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ കാസ്റ്റിംഗിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ബെന്നി പി നായരമ്പലം.
തൊമ്മനും മക്കളും സിനിമയിൽ ലാലിനെ ആയിരുന്നു ആദ്യം തൊമ്മൻ ആയി തീരുമാനിച്ചിരുന്നത്, അദ്ദേഹത്തിന്റെ മക്കൾ ആയി പൃഥ്വിരാജും ജയസൂര്യയും. ഞങ്ങൾ കാസ്റ്റ് ചെയ്ത് അത് തീരുമാനിച്ചു ഉറപ്പിക്കുകയും പൃഥ്വിരാജിനോട് സംസാരിച്ചു ഡേറ്റ് ഉറപ്പിക്കുകയും ചെയ്തു. പക്ഷെ ഞങ്ങൾ പറഞ്ഞു ഉറപ്പിച്ച ഡേറ്റിൽ രാജുവിന് മണിരത്‌നത്തിന്റെ ചിത്രം ഉണ്ടായിരുന്നു അങ്ങനെ ഒരു ക്ലാഷ് വന്നു.അപ്പൊ ലാലേട്ടൻ പറഞ്ഞു അത് പറ്റില്ല നമ്മുടെ ആ ഡേറ്റ് ഒറ്റ ഷെഡ്യൂൾ ൽ തന്നെ തീർക്കേണ്ടതാണ്. അത്യാവശ്യം റിലീസിങ് ഡേറ്റ് ഫിക്‌സ് ചെയ്ത് കഴിഞ്ഞു. നീട്ടാൻ പറ്റില്ല… അങ്ങനെ പ്രിഥ്വിരാജ് വിഷമത്തോടെ ആണെങ്കിലും ആ സിനിമയിൽ നിന്ന് പിന്മാറുകയായിരുന്നുവെന്ന് ബെന്നി പി നായരമ്പലം പറയുന്നു. പിന്നീടാണ് മമ്മൂട്ടിയെയും ലാലിനെയും വച്ച് ചെയ്യാമെന്ന് വച്ചത്.
Discussion about this post