കൊച്ചി നാല് പതിറ്റാണ്ടോളമായി മലയാളസിനിമയിൽ നിറഞ്ഞുനിൽക്കുന്ന ഗായകനാണ് 67 കാരനായ എംജി ശ്രീകുമാർ. സംഗീതജ്ഞനായിരുന്ന മലബാർ ഗോപാലൻ നായരുടേയും ഹരികഥ കലാകാരിയായിരുന്ന കമലാക്ഷിയമ്മയുടേയും മകനും സംഗീതജ്ഞനായ എംജി രാധാകൃഷ്ണന്റെ സഹോദരനുമായ അദ്ദേഹം 1982 ൽ പത്മരാജൻ സംവിധാനം ചെയ്ത് എം.ജി.രാധാകൃഷ്ണൻ സംഗീതം നിർവഹിച്ച ‘നവംബറിന്റെ നഷ്ടം’ എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗായകനായി അരങ്ങേറ്റം കുറിക്കുന്നത്. മോഹൻലാലിന്റെ ശബ്ദവുമായുള്ള സാമ്യം ശ്രീകുമാറിലെ ഗായകന് പിന്നണിഗാനരംഗത്ത് മുതൽകൂട്ടായി. ലാലിനു വേണ്ടിയാണ് എംജി ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്.
സോഷ്യൽമീഡിയയിൽ സജീവമായ ഗായകന് സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. അടുത്തിടെ പോസ്റ്റ് ചെയ്ത വീഡിയോയിൽ തന്നെ കൊണ്ട് സിനിമയിൽ പാട്ട് പാടിപ്പിക്കുമെന്നും ഇല്ലെങ്കിൽ ഒറ്റ പാട്ടും ഇല്ലാതാക്കി കളയുമെന്ന് ജഗദീഷ് പറഞ്ഞെന്ന് ഒരുകാലത്ത് വിവാദമുണ്ടായിരുന്നു. അതിനെ കുറിച്ച് സംസാരിക്കുകയാണ് ഗായകൻ.
ഏതോ ഒരു സിനിമയിൽ എന്നെ കൊണ്ട് പാടിക്കണമെന്ന് ജഗദീഷ് പറഞ്ഞ് പോലും. ഇല്ലെങ്കിൽ എന്നെ എല്ലാ സിനിമകളിൽ നിന്നും മാറ്റുമെന്ന് പറഞ്ഞതായി ഒരു കഥയുണ്ട്. അങ്ങനെ ആർക്കും ആരെയും മാറ്റാനൊന്നും സാധിക്കില്ല. ഒരു അരിയിൽ നമ്മുടെ പേര് എഴുതി വെച്ചിട്ടുണ്ടാവുമെന്നാണ്.അതാണ് സത്യം. ജഗദീഷ് പറഞ്ഞിട്ട് കൈതപ്രം ചേട്ടൻ എന്നെ പാടിച്ചില്ലെങ്കിൽ ആ പാട്ടൊക്കെ തെറിപ്പിക്കുമെന്ന് പറയാൻ ജഗദീഷ് ആരാണ്. കുറച്ച് ബുദ്ധിയുള്ള മനുഷ്യന്മാർക്ക് മനസിലാവും. ജഗദീഷ് ഇപ്പോഴും ചാൻസ് തേടി നടക്കുന്ന നടനാണെന്നേ ഞാൻ പറയുകയുള്ളു. അദ്ദേഹം സിനിമയിൽ അത്രയും ഇൻവോൾഡാണ്. ഏത് വേഷം ചെയ്യാനും തയ്യാറാണെന്നും പുള്ളി പറയാറുണ്ട്. സമീപകാലത്ത് വേറിട്ട കഥാപാത്രങ്ങൾ അദ്ദേഹം ചെയ്യുന്നുണ്ടെന്ന് എംജി ശ്രീകുമാർ പറയുന്നു.
Discussion about this post