തിരുവനന്തപുരം: യുവനടിയെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചുവെന്ന കേസില്‍ നടനും എം.എല്‍.എയുമായ മുകേഷിന്റെ അറസ്റ്റില്‍ പ്രതികരിക്കാതെ മന്ത്രിയും നടനുമായ കെ.ബി ഗണേഷ് കുമാര്‍. ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ചോദ്യങ്ങളുടെ അവസാനം സിനിമമേഖലയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിക്കാന്‍
മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോള്‍, സിനിമയുടെ മന്ത്രി താനല്ലല്ലോ എന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം. സിനിമയില്‍ അഭിനയിക്കുന്ന ഒരാളെന്നതിലുപരി സിനിമയെപ്പറ്റി ആധികാരികമായി പറയാന്‍ തന്റെ കൈയില്‍ ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു.
മുകേഷിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടും അദ്ദേഹം കാര്യമായി പ്രതികരിച്ചില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ആദ്യത്തെ ദിവസംതന്നെ താന്‍ പറഞ്ഞല്ലോ എന്ന് മാത്രമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.
അതേസമയം, ബലാത്സംഗ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ നടനും താരസംഘടനയായ അമ്മയുടെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന സിദ്ദിഖ് ഒളിവില്‍ പോയിരിക്കുകയാണ്. എല്ലാ ഫോൺ നമ്പറുകളും സിച്ച്ഓഫ് ആയതോടെ നടനെതിരെ വിമാനത്താവളങ്ങളിൽ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അറസ്റ്റിലേക്ക് അതിവേഗം കടക്കാനാണ് പോലീസിന്റെ നീക്കം.
Discussion about this post