മലപ്പുറം: സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികളുടെ ട്രാൻസ്ഫർ സർട്ടിഫക്കറ്റ് കാണാതായി. തവന്നൂർ കെ എംജി ജിവഎച്ചഎസിലെ 17 വിദ്യാർത്ഥികളുടെ ടിസിയാണ് കാണാതായത്. hscap.kerala.gov.in വെബ്സൈറ്റിൽ കയറിയാണ് ടിസികൾ നീക്കിയത്.
സ്‌കൂൾ പ്രിൻസിപ്പാളിൻറെ അനുമതിയില്ലാതെയാണ് ലോഗ് ഇൻ ചെയ്ത് ടിസി നീക്കിയത്. ടിസി നഷ്ടമായതിനാൽ 17 വിദ്യാർത്ഥികൾ അഡ്മിഷൻ ലിസ്റ്റിൽ നിന്ന് പുറത്തായി. ടിസി മാറ്റിയത് സ്‌കൂളിനുള്ളിലുള്ളവർ തന്നെയെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രിൻസിപ്പാൾ ഗോപിയുടെ പരാതിയിൽ കുറ്റിപ്പുറം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post