തമിഴിലും തെലുങ്കിലും ഏറെ തിരക്കുള്ള താരമാണ് പൂനം ബജ്വ. ഭരത് നായകനായ തമിഴ് ചിത്രം സെവലിലൂടെയെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നവരുന്നത്.മമ്മൂട്ടിയുടെ ആദ്യ കന്നഡ ചിത്രമായ ശിക്കാരിയിൽ പൂനമായിരുന്നു നായികയായി എത്തിയത്. മമ്മൂട്ടിയുടെ വെന്നീസിലെ വ്യാപാരി’ എന്നചിത്രത്തിലും നല്ല വേഷം ചെയ്തു. മലയാളത്തിൽ ചൈന ടൗൺ എന്ന ചിത്രത്തിലാണ് പൂനം ബജ്വ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് വെനീസിലെ വ്യാപാരി, മാസ്റ്റർ പീസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. വിനയന്റെ പത്തൊൻപതാം നൂറ്റാണ്ട്, സുരേഷ് ഗോപി നായകനായ മേം ഹൂ മൂസ എന്നീ സിനിമകളിലാണ് അവസാനമായി അഭിനയിച്ചത്.
ഗ്ലാമർ വേഷം ചെയ്യാൻ മടികാണിക്കാത്ത താരം തന്റെ കരിയറിന്റെ തുടക്കത്തിലെ ആദ്യകാലത്തെ ചില അനുഭവങ്ങൾ വെളിപ്പെടുത്തുകയാണ്. സിനിമയിൽ തിരക്കുള്ള സമയത്താണ് താരം ഒരിടെ ഇടവേളയെടുത്തത്. ജയം രവി നായകനായ റോമിയോ ആന്റ് ജൂലിയറ്റ് എന്ന ചിത്രത്തിലൂടെയായിരുന്നു പൂനമിന്റെ തിരിച്ചുവരവ്.സഹനടിയായിട്ടായിരുന്നു താരം അഭിനയിച്ചത്. ആ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലെ ആദ്യ ദിവസത്തെ അനുഭവം പറയുകയാണ് താരം.
റോമിയോ ജൂലിയറ്റിന്റെ തിരക്കഥയും അഭിനേതാക്കളെ കുറിച്ചും അറിഞ്ഞപ്പോൾ ഇതൊരു നല്ല സിനിമയാകുമെന്ന് തോന്നി. എനിക്ക് അതിന്റെ ഭാഗമാകാൻ ആഗ്രഹം തോന്നിയതിനാൽ ഞാൻ അത് ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്ന് താരം പറയുന്നു. എന്റേത് വളരെ ബോൾഡായ ടോം ബോയിഷ് രീതിയിലുള്ള ഒരു സ്ത്രീ കഥാപാത്രമാണ്. സെക്കൻഡ് ഹീറോയിൻ ആയി അഭിനയിക്കുന്നത് ഒന്നും എനിക്ക് പ്രശ്നമില്ലാത്തതിനാലാണ് ഞാൻ ആ കഥാപാത്രം ചെയ്യാൻ തയ്യാറായതെന്ന് താരം പറഞ്ഞു.
എന്റെ കഥാപാത്രത്തിന് കഥയെ സ്വാധീനിക്കാൻ പോന്ന രംഗങ്ങളുണ്ട്. എന്റെ രണ്ടാം ഇന്നിംഗ്സ് ആരംഭിക്കാൻ പറ്റിയ ചിത്രമായിരുന്നു അത്. തമിഴിൽ ഒരു സിനിമ ചെയ്തിട്ട് കുറച്ചു നാളായിട്ടുണ്ടായിരുന്നു. അതിലെ അണിയറപ്രവർത്തകരെ പലരെയും ഞാൻ ആദ്യമായി കാണുന്നത് ആ ചിത്രത്തിൽ വച്ചാണ്. ആദ്യ ദിവസം എനിക്ക് ധരിക്കേണ്ടിയിരുന്നത് ഒരു വെള്ള ഷർട്ട് മാത്രമാണ്. പാന്റ്സ് ഉണ്ടായിരുന്നില്ല. എനിക്ക് തീരെ പരിചയമില്ലാത്ത കാര്യമായിരുന്നു അത്. എനിക്ക് അൽപം നാണം തോന്നിയെന്നാണ് പൂനം ബജ്വ പറഞ്ഞത്.
1989 ഏപ്രിൽ 5-ന് മുംബൈയിലെ ഒരു പഞ്ചാബി കുടുംബത്തിൽ നാവികസേനാ ഉദ്യോഗസ്ഥനായ അമർജിത്ത് സിംഗിന്റെയും ദീപികാ സിംഗിന്റെയും മകളായാണ് പൂനം ബജ്‌വയുടെ ജനനം. പൂനത്തിന്റെ സഹോദരിയുടെ പേര് ദയ എന്നാണ് പഠനത്തോടൊപ്പം മോഡലിംഗും ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് 2005-ലെ മിസ് പൂനെ സൗന്ദര്യമത്സരത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നത്. അതിൽ വിജയിച്ചതിനു ശേഷവും മോഡലിംഗ് രംഗത്തു തുടരുവാനായിരുന്നു പൂനത്തിന്റെ താല്പര്യം. ഒരു റാംപ് ഷോയിൽ പങ്കെടുക്കുന്നതിനായി ഹൈദരാബാദിലെത്തിയ പൂനം അവിടെ വച്ച് മൊടതി എന്ന ചിത്രത്തിന്റെ സംവിധായകനെ പരിചയപ്പെട്ടു. ചലച്ചിത്രത്തിൽ അഭിനയിക്കുവാൻ താല്പര്യമുണ്ടോയെന്ന് അദ്ദേഹം അന്വേഷിച്ചു. പ്ലസ് ടു പഠനം പൂർത്തിയായിരുന്ന സമയമായതിനാലും കോളേജിൽ ചേരുന്നതിനായി അഞ്ചു മാസത്തെ ഇടവേള ഉണ്ടായിരുന്നതിനാലും ചലച്ചിത്രത്തിൽ അഭിനയിക്കുവാനുള്ള ക്ഷണം സ്വീകരിക്കുവാൻ പൂനം ബജ്വ തീരുമാനിച്ചു.മൊടതി എന്ന ചിത്രത്തിലെ അഭിനയത്തിനു ശേഷം പൂനെയിലെ എസ്.ഐ.എം. കോളേജിൽ ചേർന്ന പൂനം അവിടുത്തെ സാഹിത്യ ബിരുദപഠനം പൂർത്തിയാക്കി.
അതിനുശേഷം നാഗാർജ്ജുനയുടെ നായികയായി ബോസ്, ഐ ലവ് യു എന്ന ചിത്രത്തിലും ഭാസ്കർ സംവിധാനം ചെയ്ത പറുഗു എന്ന ചിത്രത്തിലും അഭിനയിച്ചു. രണ്ടു ചിത്രങ്ങളും തെലുങ്ക് ഭാഷയിലുള്ളവയായിരുന്നു. തെലുങ്ക് ചലച്ചിത്രലോകത്ത് ശ്രദ്ധേയയായി നിൽക്കുമ്പോഴാണ് ഒരു തമിഴ് ചലച്ചിത്രത്തിൽ അഭിനയിക്കുവാൻ അവസരം ലഭിക്കുന്നത്. ഹരി സംവിധാനം ചെയ്ത സെവൽ എന്ന മസാല ചലച്ചിത്രമായിരുന്നു അത്. പൂനം ബജ്വ അഭിനയിക്കുന്ന ആദ്യത്തെ തമിഴ് ചലച്ചിത്രമാണ് സെവൽ. ഈ ചിത്രത്തിൽ ഭരതിന്റെ നായികയായിട്ടാണ് പൂനം അഭിനയിച്ചത്. സെവൽ എന്ന ചിത്രത്തിനു ശേഷം ജീവ നായകനായ തേനാവട്ട്, കച്ചേരി ആരംഭം എന്നിവയോടൊപ്പം ദ്രോഹി (2010) എന്നീ തമിഴ് ചലച്ചിത്രങ്ങളിലും പൂനം അഭിനയിച്ചു. അരൺമനൈ 2 എന്ന തമിഴ് ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്തു.
Discussion about this post