ആദ്യവരവിൽ അമ്പേ പരാജയപ്പെട്ടെങ്കിലും രണ്ടാം വരവിൽ ഞെട്ടിച്ച താരപുത്രനാണ് ഫഹദ് ഫാസിൽ. സംവിധായകൻ ഫാസിലിന്റെ മകൻ ഇന്ന് ആരാധകർക്ക് ഫഫയാണ്.പ്രമാണി, കോക്ക്‌ടെയ്ൽ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും 2011ൽ ചാപ്പാ കുരിശ് എന്ന ചിത്രത്തിലൂടെയാണ് ഫഹദിന്റെ അഭിനയത്തിലെ വേറിട്ട മുഖം പ്രേക്ഷകർ കാണുന്നത്. ആ ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹ നടനുള്ള സംസ്ഥാന പുരസ്‌കാരം ഫഹദിന് ലഭിച്ചിരുന്നു.മലയാളത്തിനുപുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും തിളങ്ങിയ ഫഹദ് ഫാസിൽ ബോളിവുഡിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.
സോഷ്യൽമീഡിയയിൽ താരം അത്ര സജീവമല്ലെങ്കിലും ഇപ്പോഴിതാ സോഷ്യൽമീഡിയയിലെ ചർച്ചാ വിഷയം തന്നെ ഫഹദും അദ്ദേഹം അഭിനയിച്ച പരസ്യചിത്രവുമാണ്. കവിത ഗോൾഡ് ആന്റ് ഡയമണ്ട്‌സിന് വേണ്ടി ഫഹദ് ഫാസിലും ലക്ഷ്മി രാമകൃഷ്ണനും കല്യാണി പണിക്കരും ചേർന്ന് അഭിനയിച്ച പരസ്യമാണ് ചർച്ചയാവുന്നത്.. മൂക്കുത്തി അണിയാനുള്ള ഫഹദിന്റെ കഥപാത്രത്തിന്റെ ആഗ്രഹം അമ്മയും ഭാവി വധുവും ചേർന്ന് സാധിച്ചുകൊടുക്കുന്നതാണ് പരസ്യത്തിന്റെ തീം.
ഡയമണ്ട് മൂക്കൂത്തിയണിഞ്ഞാണ് ഫഹദ് പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നത്.ഫഹദിന്റെ പരസ്യം വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം കമന്റുകൾ പ്രത്യക്ഷപ്പെട്ടു.സിഗ്മകൾ ഫഹദിനെ പാവാടയെന്ന് വിളിച്ചേക്കാം എങ്കിലും ഇത്തരമൊരു ആശയത്തിന്റെ ഭാഗമായ ഫഹദിന്റെ ധൈര്യത്തിന് അഭിനന്ദനങ്ങൾ എന്നാണ് മറ്റൊരാൾ കുറിച്ചത്.
Discussion about this post