മലയാളം സിനിമ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് അനുശ്രീ. ഇതിനോടകം തന്നെ മികച്ച ഒരുപാട് സിനിമകള്‍ അനുശ്രീ സമ്മാനിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും താരം വളരെ സജീവമാണ്. തന്റെ വ്യക്തിജീവിതവും സിനിമാ ജീവിതവും എല്ലാം താരം സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ അത്തരത്തിലൊരു പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നിറവയറിലാണ് അനുശ്രീ ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാരി ഉടുത്ത്, നെറ്റിയിൽ സുന്ദരവുമിട്ട്, ഗർഭിണി ലുക്കിലുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.
#love#specialmoments##special#workmode #shoottime എന്നിങ്ങനെയാണ് അനുശ്രീ ഫോട്ടോയ്ക്ക് ടാഗുകൾ നൽകിയിരിക്കുന്നത്. എന്നാൽ, കമന്റ് ബോക്സ് ഓഫ് ചെയ്തുകൊണ്ടാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏത് ചിത്രത്തില്‍ കഥാപാത്രമാണ് ഇതെന്ന കണ്‍ഫ്യൂഷനിലാണ് ആരാധകർ മുഴുവന്‍. അതേസമയം, എന്തുകൊണ്ടാണ് കമന്റ് ബോക്സ് ഓഫ് ചെയ്തത് എന്നും പലരും ചോദിക്കുന്നുണ്ട്.
കഥ ഇന്നുവരെ എന്ന സിനിമയാണ് അനുശ്രീയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ബിജു മേനോൻ നായകനായി എത്തിയ ചിത്രത്തിലെ നാല് പ്രണയങ്ങളിൽ ഒന്നിലെ നായിക ആയിരുന്നു അനുശ്രീ. മേതിൽ ദേവിക, നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനു മോഹൻ എന്നിവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ ചെയ്തത്.
Discussion about this post