ഈയിടെയായി മലയാളികൾ വളരെ ആഘോഷത്തോടെ കൊണ്ടാടുന്ന ഭക്ഷണമാണ് ബീഫ് ഫ്രൈയും പൊറോട്ടയും. അത്രയ്ക്കും നല്ല കോംമ്പോ ആണെന്നും ഈ രുചിയെ വെല്ലാൻ മറ്റൊന്നും ഇല്ലെന്നുമാണ് ആരാധകരുടെ പക്ഷം. എന്നാൽ പൊറോട്ടയും ബീഫിനെയും പോലെ ഒരു ദോഷം ഭക്ഷണം വേറെയില്ലെന്നാണ് എതിർപക്ഷക്കാർ പറയുന്നത്. പൊറോട്ട മൈദ കൊണ്ടുണ്ടാക്കുന്ന ഭക്ഷണമാണ്. യാതൊരു ഫൈബറുമില്ലാത്ത ഭക്ഷണപദാർഥമാണ് മൈദ. ഒരു ആവറേജ് പൊറോട്ടയിൽ 340 വരെ കലോറി അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വർധിപ്പിക്കും. പെണ്ണത്തടി, പ്രമേയം, ഹൃദ്രോഗം എന്നിവയ്ക്കും കാരണമാകും. ദഹിക്കാൻ സമയമെടുക്കുന്നതിനാൽ ദഹന പ്രശ്‌നങ്ങളും സൃഷ്ടിക്കും. മൈദ, എണ്ണ, മുട്ട, ട്രാൻസ്ഫാറ്റുകൾ എന്നിവയെല്ലാം തന്നെ പൊറോട്ട ഉണ്ടാക്കാൻ ഉപയോഗിയ്ക്കാറുണ്ട്. ഈ കോമ്പിനേഷനുകൾ പൊറോട്ടക്ക് രുചി നൽകുന്നുണ്ടെങ്കിലും ശരീരത്തിന് അപകടമാവുകയും ചെയ്യും.
ഇപ്പോഴിതാ പൊറോട്ടയും ബീഫ് ഫ്രൈയും ലോകത്തിലെ തന്നെ മോശം ഭക്ഷണങ്ങളിലൊന്നാണെന്ന് പറയുകയാണ് എഴുത്തുകാരനായ രഞ്ജിത് രവീന്ദ്രൻ. ഫേസ്ബുക്കിലൂടെയാണ് വിമർശനം.
ആരോഗ്യത്തിന്റെ കാര്യം എടുത്താൽ ലോകത്തിലെ ഏറ്റവും മോശം ഭക്ഷണങ്ങളിൽ ഒന്നാണ് പൊറോടയും ബീഫ് ഫ്രൈയും. വർഷത്തിൽ ഒന്നൊ രണ്ടൊ തവണക്ക് അപ്പുറം കഴിക്കരുതാത്ത ഒരു ഭക്ഷണമാണത്. എന്തൊക്കെയാണ് അതിലെ പ്രശ്‌നങ്ങൾ എന്നറിയുമൊ ?
1. എണ്ണ
2. റെഡ് മീറ്റ്
3. മൈദ
ഈ സാധനങ്ങളിൽ വച്ച് എണ്ണയുടെ പ്രശ്‌നം ആദ്യം പറയാം. എണ്ണയിലെ ഹൈ കാലറിയെപറ്റി മിക്കവരും ബോധവാന്മാരാവും. എന്നാൽ ഉപയോഗിക്കുന്ന എണ്ണയും പ്രശ്‌നമാണ്. മിക്കവാറും സൺഫ്‌ലവർ ഓയിലൊ പാമോയിലൊ ആവുമല്ലൊ ഹോട്ടൽ, തട്ടുകടകൾ ഇവയിൽ ഉപയോഗിക്കുക. സൺഫ്‌ലവർ ഓയിലിൽ ഉയർന്ന അളവിൽ ഒമേഗാ 6 ഉണ്ട്, ഇതും ഒമേഗ 3 യും ആയുള്ള അനുപാതം കൃത്യമല്ലെങ്കിൽ അത് ഹൃദ്രോഗത്തിനു കാരണമാകുന്നു. പാമോയിലിനെ കുറിച്ച് കൂടുതൽ എഴുതേണ്ടല്ലൊ. നിലവിലെ പഠനങ്ങൾ പ്രകാരം നെയ്യ്, വെളിച്ചെണ്ണ ഇവയൊക്കെ ആണ് മിതമായ അളവിൽ ആരോഗ്യത്തിനു നല്ലത്. ശ്രീലങ്കയിൽ നടത്തിയ പഠനങ്ങൾ പ്രകാരം വെളിച്ചെണ്ണയിൽ നിന്നും സൺഫ്‌ലവർ പോലുള്ള എണ്ണയിലേക്കുള്ള മാറ്റം അവരുടെ ഹൃദ്രോഗ നിരക്കിലെ വർദ്ധനക്ക് ആനുപാതീകമാണ്.
രണ്ടാമത് റെഡ് മീറ്റ്! റെഡ്മീറ്റ് സ്ഥിരമായി കഴിച്ചാൽ അതിൽ ഉള്ളെ ഹെം അയൺ വൻകുടലിലെ ലൈനിങ്ങുകൾക്ക് പോറൽ ഏൽപ്പിക്കുകയും അത് ക്യാൻസറായി മാറുകയും ചെയ്യും. റെഡ് മീറ്റ് വ്യാപകമായി ഉപയോഗിക്കുന്ന ഇടങ്ങളിലെ കോളൻ ക്യാൻസർ നിരക്കും ഇൻഡ്യയിലെ നിരക്കും താരതമ്യം ചെയ്യുക, ഒപ്പം കേരളത്തിലെ വർദ്ധിക്കുന്ന കോളൻ ക്യാൻസർ നിരക്കും നോക്കുക. ഇതിനു പുറമെയാണ് വരട്ടി നന്നായി ബ്രൗൺ നിറമാക്കുന്നത്; ഇതും കാൻസറിനു കാരണമാണ്. വിദേശ രാജ്യങ്ങളിൽ മിക ഇടത്തും റുടീൻ ചെക്കപ്പും കോളണൊസ്‌കൊപ്പിയും ക്യാൻസറസ് കോശങ്ങൾ നീക്കലും ഒക്കെയുണ്ട്. നമ്മൾ എവിടെ ചെന്ന് നിൽക്കുമെന്ന് നോക്കാം.
ഇനി മൈദ! അതിലെ ഫൈബർ ഇല്ലായ്മ മാത്രമല്ല പ്രശ്‌നം. ഡയബെറ്റിസ്, ഒബിസിറ്റി തുടങ്ങി നമ്മുടെ വയറ്റിലെ നല്ല ബാക്റ്റീരിയകളുടെ നാശം തുടങ്ങിയവ ഒക്കെ ഉണ്ടാകും. പകരം വളരുന്ന ബാക്റ്റീരിയ നമ്മളെ വീണ്ടും വീണ്ടും പൊറോട ക്രേവ് ചെയ്യാൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കും(യെസ്, അങ്ങനൊരു ഏർപ്പാടുണ്ട്)
ചുരുക്കത്തിൽ നിങ്ങൾ നന്നായി അദ്വാനിക്കുന്ന ആൾ ആണെങ്കിൽ കൂടി എല്ലാ ദിവസവും പൊറോടയും ബീഫ് ഫ്രൈയും തിന്നാൽ ലൈഫ് എക്‌സ്പറ്റൻസിയിൽ ഒരു 10-15 വർഷം കുറയും എന്ന് ഉറപ്പിക്കുക. ഹൃദ്രോഗം, ക്യാൻസർ, ഡയബെറ്റിസ് ഇതിന്റെ ഒക്കെ ഒരു ഹോൾസെയിൽ പാക്കേജാണിത്. ഇനി നിങ്ങൾക്ക് നിരന്തരം പൊറോട്ട ക്രേവിംഗ് ഉണ്ടൊ ഓർത്തൊ നിങ്ങൾക്ക് ആ ക്രേവിങ്ങ്‌സ് ഉണ്ടാക്കുന്നത് നിങ്ങളുടെ വയറ്റിലിരിക്കുന്ന ബാക്റ്റീരിയകളാണ്, അല്ലാതെ അതിന്റെ റ്റേസ്റ്റല്ല. ഇനി ഇതൊന്നും മനസ്സിലാവുന്നില്ല എങ്കിൽ കുറഞ്ഞ പക്ഷം കുട്ടികൾക്ക് കൊടുക്കാതിരിക്കുക, ഒരു നല്ല റ്റേം ഇൻഷുറൻസ് എടുക്കുക.
Discussion about this post