നടി കാവേരിയെ ഭീഷണിപ്പെടുത്തിയ കേസിൽ ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് താൻ നിരപരാധിയാണെന്ന് കണ്ടെത്തിയതെന്ന് നടി പ്രിയങ്ക. ഗർഭിണിയായിരിക്കുമ്പോൾ പോലും തനിക്ക് കേസിന് പോവേണ്ടി വന്നിട്ടുണ്ട്. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. ക്രൈം നന്ദകുമാറാണ് എല്ലാത്തിന്റെയും അടിസ്ഥാനം. കാവേരിയോടും അവരുടെ അമ്മയോടും സ്‌നേഹം മാരതമേയുള്ളൂവെന്നും പ്രിയങ്ക വ്യക്തമാക്കി.
സിനിമാ മേഖലയിൽ ദുരനുഭവം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാൽ അത് നുണയാണ്. എന്നാൽ, അത്തരം ദുരനുഭവങ്ങളെ ഫേസ് ചെയ്യുകയാണ് വേണ്ടത്. എല്ലാ േേഖലയിലും ഇത്തരം പ്രശ്‌നങ്ങളുണ്ട്. നമുക്ക് യോജിച്ചതാണെങ്കിൽ മാത്രം ആ മേഖല തിരഞ്ഞെടുത്താൽ മതിയെന്നും അവർ വ്യക്തമാക്കി.
ദുരനുഭവം ഉണ്ടെന്് പറയാൻ തനിക്ക് ആരെയും ഭയമില്ല. ആപത്ത് സമയത്ത് ആരും സഹായിക്കാൻ ഉണ്ടായിട്ടില്ല. ഇവർക്കൊക്കെ ഒരു കുടുംബവുമള്ളതുകൊണ്ടാണ് ഒന്നും പറയാത്തത്. ഒരാൾ തന്നെ ശല്യം ചെയ്യാൻ വന്നാൽ, അത് കൈകാര്യം ചെയ്യാനുള്ള കരുത്ത് തനിക്കുണ്ട്. അങ്ങനെ കൈകാര്യം ചെയ്തിട്ടുമുണ്ട്. ആ വ്യക്തിയുടെ പേര് ഇപ്പോൾ പറയുന്നില്ല. എന്നാൽ, പറയേണ്ട കാര്യങ്ങൾ താൻ പറയുമെന്നും പ്രിയങ്ക പറഞ്ഞു.
Discussion about this post