എറണാകുളം: മലയാള സിനിമയിലെ വില്ലൻ കഥാപാത്രങ്ങൾക്ക് പുതിയ മാനങ്ങൾ നൽകിയ നടൻ മോഹൻ രാജ് അന്തരിച്ചു. നടനും നിർമാതാവുമായ ദിനേശ് പണിക്കരാണ് മരണ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇന്ന് മൂന്ന് മണിയോടെ കാഞ്ഞിരം കുളത്തുള്ള വീട്ടിൽ വച്ചായിരുന്നു അന്ത്യം. നടന് അനുശോചനം അറിയിച്ച് നിരവധി പേർ രംഗത്തെത്തി. സംസ്‌കാരം നാളെ നടക്കും.
കെ മധു സംവിധാനം ചെയ്ത മൂന്നാം മുറ എന്ന ചിത്രത്തിലൂടെയായിരുന്നു മോഹൻ രാജിന്റെ സിനിമാ അരങ്ങേറ്റം. മോഹൻ ലാലിന്റെ കിരീടം എന്ന ചിത്രത്തിലെ കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട വില്ലനായി മോഹൻ രാജ് മാറി. പിന്നീട് കീരിക്കാടൻ ജോസ് എന്ന പേരിൽ തന്നെ അദ്ദേഹം അറിയപ്പെടുകയായിരുന്നു.
കിരീടത്തിന് പിന്നാലെ പുറത്തിറങ്ങിയ ചെങ്കോൽ, നരസിംഹം, ഹലോ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ മലയാള സിനിമക്ക് നൽകി. കോമഡി കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് മോഹൻ രാജ് തെളിയിച്ചിട്ടുണ്ട്.
Discussion about this post