നമ്മുടെ തൊടിലും പറമ്പിലും കാണുന്ന മരമാണ് മുരിങ്ങ,മുരിങ്ങയില തോരനും കറിയും മുരിങ്ങക്കായ് കൊണ്ടുള്ള മീൻകറികളുമെല്ലാം നമ്മുടെ രസകുമുളങ്ങളെ ത്രസിപ്പിക്കുന്നു. എന്നാൽ നമ്മൾ രുചിയോടെ കഴിക്കുമ്പോഴും പലപ്പോഴും ഇതിന്റെ ഒട്ടനവധി ഗുണങ്ങൾ അറിയാതെ പോകുന്നു. ആന്റിമൈക്രോബയൽ,ആന്റി ബാക്ടീരിയൽ ഗുണങ്ങളടങ്ങിയിട്ടുള്ളതാണ് മുരിങ്ങ. ഇത് വിവിധ ബാക്ടീരിയകൾ,ഫംഗസ്,വൈറൽ അണുബാധകൾക്കെതിരെ പൊരുതുന്നു. പ്രോട്ടീൻ,അമിനോ ആസിഡ്,കാത്സ്യം,ഇരുമ്പ്,വിറ്റാമിൻസി,എ ധാതുക്കൾ എന്നിവയെല്ലാം അടങ്ങിയ ഇത് എല്ലുകൾ,കരൾ,ഹൃദയംസചർമ്മം മുടി എന്നിവയുടെ ആരോഗ്യത്തിന് അത്യുത്തമമാണ്. മുരിങ്ങയിലയിലും മുരിങ്ങക്കായയിലും ധാരാളം നിരോക്‌സീകാരികൾ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീറാഡിക്കലുകളെ തുരത്തുന്നു.
മുരിങ്ങക്കായിലടങ്ങിയ സിങ്ക് ലൈംഗികാരോഗ്യത്തിനു ഗുണകരം. മുരിങ്ങയുടെ തണ്ടിലടങ്ങിയ ചില സംയുക്തങ്ങൾ വന്ധ്യത, ശീഘ്രസ്ഖലനം മുതലായവയ്ക്ക് പരിഹാരമേകും.
മുരിങ്ങ ഉപയോഗിച്ച് കുറച്ച് സൗന്ദര്യപ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടാലോ? മുരിങ്ങയില ഉപയോഗിച്ചുള്ള ചില ഫേസ്പാക്കുകൾ പരിചയപ്പെടാം.
1- കുറച്ച് അരിപ്പൊടി,മുരിങ്ങിയില ഉണക്കിപൊടിച്ചത്,ഇത്തിരി നാരങ്ങനീര് എന്നിവ ചേർത്ത് നന്നായി കുഴമ്പുരൂപത്തിലാക്കി മുഖം നന്നായി വൃത്തിയാക്കിയ ശേഷം മുഖത്തിട്ട് 10-15 മിനിറ്റിന് ശേഷം കഴുകി കളയുക.
2-ഒരു ടേബിൾ സ്പൂൺ മുരിങ്ങയില പൊടിച്ചതിലേയ്ക്ക് രണ്ട് ടേബിൾ സ്പൂൺ ഓട്‌സും ഒരു ടേബിൾ സ്പൂൺ തേനും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. കരുവാളിപ്പ് മാറ്റാനും മുഖം തിളങ്ങാനും ഈ പാക്ക് നല്ലതാണ്.
3-മുരിങ്ങിയില നല്ലൊരു ആന്റി ഏജിംഗ് മരുന്നാണ്. ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും വാർദ്ധക്യ ലക്ഷണങ്ങളെ തടയാനും സഹായിക്കുന്നു. ഒരു ടേബിൾ സ്പൂൺ മുരിങ്ങ പൊടി, ഒരു ടേബിൾ സ്പൂൺ തേൻ, കുറച്ച് തുള്ളി നാരങ്ങ എന്നിവ മിക്സ് ചെയ്യുക. ഇത് മുഖത്ത് പുരട്ടി 10 – 20 മിനിറ്റ് വിടുക. ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകുക. ചർമ്മം തിളങ്ങാനായി ഇതിലേക്ക് കുറച്ച് മഞ്ഞൾപ്പൊടി കൂടെ ചേർത്താൽ മതിയാകും.
മുരിങ്ങയ്ക്ക് മുറിവുണക്കാനും മുഖക്കുരു തടയാനുമുള്ള കഴിവുണ്ട്. ഈ ഗുണം നമുക്ക് ഉപകാരപ്പെടുത്താം. ഒരു ടേബിൾ സ്പൂൺ മുരിങ്ങപ്പൊടി, ഒരു ടേബിൾ സ്പൂൺ കടലപ്പൊടി,കുറച്ചുതേൻ എന്നി ചേർത്ത് മിക്‌സ് ചെയ്ത് പുരട്ടി 10-15 മിനിറ്റിന് ശേഷം നന്നായി കഴുകുക
ഒരു ടേബിൾ സ്പൂൺ മുരിങ്ങയില പൊടിച്ചതിലേയ്ക്ക് രണ്ട് ടേബിൾ സ്പൂൺ ഓട്‌സും ഒരു ടേബിൾ സ്പൂൺ തേനും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. കരുവാളിപ്പ് മാറ്റാനും മുഖം തിളങ്ങാനും ഈ പാക്ക് നല്ലതാണ്.
ഒരു ടേബിൾ സ്പൂൺ മുരിങ്ങയില പൊടിച്ചതിലേയ്ക്ക് ഒരു ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടിയും കുറച്ച് റോസ് വാട്ടറും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. ഈ പാക്കും മുഖം തിളങ്ങാൻ നല്ലതാണ്.
Discussion about this post